Police - Janam TV
Saturday, July 12 2025

Police

മൂത്രമൊഴിക്കാൻ ശുചിമുറിയിൽ കയറി; വെന്റിലേറ്റർ തകർത്ത് രക്ഷപ്പെട്ട കാപ്പാ കേസ് പ്രതി അറസ്റ്റിൽ

കോഴിക്കോട്: പൊലീസിനെ വെട്ടിച്ച് വിദഗ്ധമായി രക്ഷപ്പെട്ട കപ്പാകേസ് പ്രതി അറസ്റ്റിൽ. കോഴിക്കോട് മുഖദാർ സ്വദേശി അറയ്ക്കൽതൊടിക വീട്ടിൽ അജ്മൽ ബിലാൽ (24) ആണ് അറസ്റ്റിലായത്. മലപ്പുറം പുളിക്കലിൽ ...

“പരസ്പര സമ്മതത്തോടെയുള്ള ബന്ധം, ഇടയ്‌ക്കിടയ്‌ക്ക് വഴക്കിടാറുണ്ട്”; IB ഉദ്യോ​ഗസ്ഥയുടെ മരണത്തിൽ പ്രതിയുടെ മൊഴി

എറണാകുളം: ഐബി ഉദ്യോ​ഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതി സുകാന്തിന്റെ മൊഴി പുറത്ത്. യുവതി ഇടയ്ക്കിടയ്ക്ക് വഴക്കിടാറുണ്ടെന്നും എന്നാൽ ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സുകാന്ത് പൊലീസിനോട് പറഞ്ഞു. ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സുകാന്തിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താൻ പൊലീസ്

തിരുവനന്തപുരം: ഐ.ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസിൽ പ്രതിയായ ഐ.ബി ഉദ്യോഗസ്ഥൻ സുകാന്തിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയിലെടുക്കുന്നത്. സുകാന്തിനെതിരെ ഫോണിലെ ഡിജിറ്റൽ തെളിവുകൾ ...

സൈനിക നീക്കങ്ങൾ പാകിസ്ഥാന് ചോർത്താൻ ശ്രമം; പാക് ചാരൻ അറസ്റ്റിൽ; പ്രതിക്ക് ഖാലിസ്ഥാനി സംഘടനകളുമായി ബന്ധം

ചണ്ഡീഗഡ്: സൈനിക നീക്കങ്ങൾ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐക്കും ഖാലിസ്ഥാൻ ഭീകരൻ ഗോപാൽ സിംഗ് ചൗളയ്ക്കും ചോർത്തി നൽകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പഞ്ചാബ് സ്വദേശി ഗഗൻദീപ് സിംഗിനെയാണ് അറസ്റ്റ് ...

സാമുദായിക സ്പർദ്ധ  വളർത്താൻ ശ്രമം; ശശികല ടീച്ചറെയും ഹിന്ദു ഐക്യവേദിയേയും  സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച യുവാവിനെതിരെ കേസെടുത്തു

ആലപ്പുഴ: റാപ്പർ വേടൻ വിഷയത്തിൽ കെ.പി ശശികല ടീച്ചറെയും ഹിന്ദു ഐക്യവേദിയേയും സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. കോടംതുരുത്ത് സ്വദേശി രാജേഷിനെതിരെയാണ് കുത്തിയതോട് പൊലീസ് ...

‘ബിഹാർ സന്ദർശനത്തിനിടെ മോദിയെ വധിക്കും’; പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ

പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. ബിഹാറിലെ ഭഗൽപൂർ ജില്ലയിൽ നിന്നുള്ള 35 കാരൻ സമീർ രഞ്ജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസത്തെ ബിഹാർ ...

ഡാൻസ് പഠിപ്പിക്കാമെന്ന വ്യാജേന കാറിൽ കയറ്റി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ. പ്രതി 28 കാരനായ ഭാരതി കണ്ണനാണ് ബെംഗളൂരു പൊലീസിന്റെ പിടിയിലായത്. ബെംഗളൂരുവിലെ കടുഗോഡി പ്രദേശത്ത് ...

ഓടുന്ന കാറിന്റെ സൺറൂഫിൽ കയറിനിന്ന് ചുംബിച്ച് ദമ്പതികൾ; എസ്‌യുവി ഡ്രൈവർക്ക് 1500 രൂപ പിഴ; വീഡിയോ വൈറൽ

ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കാറിന്റെ സൺറൂഫിൽ കയറിനിന്ന് ചുംബിച്ച് ദമ്പതികൾ. കർണാടകയിലെ ബെംഗളുരുവിലാണ് സംഭവം. ബെംഗളൂരുവിലെ ട്രിനിറ്റി റോഡിലൂടെ രാത്രി കാറിൽ യാത്ര ചെയ്‌ത ദമ്പതികളുടെ വീഡിയോയാണ് സോഷ്യൽ ...

24 മണിക്കൂറിനിടെ 11 എൻകൗണ്ടറുകൾ; യുപിയിൽ പൊലീസിന്റെ ക്രിമിനൽ വേട്ട

യുപിയിൽ പൊലീസിന്റെ ഓപ്പറേഷൻ ലാം​ഗ്ഡയിൽ 14 പേർ പിടിയിലായി. 24 മണിക്കൂറിനിടെ സംസ്ഥാനത്തൊട്ടാകെ 11 എൻകൗണ്ടറുകളാണ് യുപി പൊലീസ് നടത്തിയത്. ലക്നൗ, ​ഗാസിയബാദ്, ആ​ഗ്ര, ഭാ​ഗ്പട്ട്,ഫിറോസബാദ്, ജലൗൺ,ബാല്ലിയ,ഹാപൂർ, ...

തയ്ച്ച് കൊടുത്ത പാന്റ്സ് ഇഷ്ടപ്പെട്ടില്ല; തിരുവനന്തപുരത്ത് തയ്യൽക്കാരനെ കത്രികകൊണ്ട് കുത്തിക്കൊന്നു

തിരുവനന്തപുരം: തയ്യൽക്കാരനെ കുത്തിക്കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയ ഹോട്ടൽ ജീവനക്കാരനെ പൊലീസ് പിടികൂടി. പാന്റ്സ് തയ്ച്ച് നൽകിയത് ഇഷ്ടപെടാത്തതാണ് കൊലയ്ക്കുപിന്നിലെ കാരണം. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ...

പൊലീസിന് കാട്ടിക്കൊടുത്തതിലുള്ള വൈരാഗ്യം; എട്ടുവയസുകാരനെ അടിച്ചു; തുടയിൽ കടിച്ചു; 40 കാരനെതിരെ കേസ്

കൊച്ചി: മുൻവൈരാഗ്യത്തിന്റെ പേരിൽ എട്ടുവയസുകാരൻ ക്രൂരമായി മർദ്ദിച്ച 40 കാരനെതിരെ കേസെടുത്ത് പൊലീസ്. ഇയാൾ കുട്ടിയുടെ പുറത്തിടിക്കുകയും തുടയിൽ കടിക്കുകയും ചെയ്ത ഞാറയ്ക്കൽ സ്വദേശി ജോമോനെതിരെയാണ് മുനമ്പം ...

“നീ ചാകണം, എന്നാലേ എനിക്ക് അവളെ കല്യാണം കഴിക്കാനാവൂ”; ഐബി ഉദ്യോ​ഗസ്ഥയുടെ മരണത്തിൽ പ്രതിക്കെതിരെ നിർണായക തെളിവുകൾ

തിരുവനന്തപുരം : ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത ഐബി ഉദ്യോ​ഗസ്ഥയുടെ മരണത്തിൽ പ്രതിക്കെതിരായ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന്. പ്രതി സുകാന്തും ഐബി ഉദ്യോ​ഗസ്ഥയും തമ്മിലുള്ള ...

“ബെംഗളൂരു മെട്രോ ചിക്സ്”: രഹസ്യമായി ചിത്രീകരിച്ച സ്ത്രീ യാത്രക്കാരുടെ വീഡിയോകളും ചിത്രങ്ങളും; ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരെ വ്യാപക പരാതി

ബെംഗളൂരു: നമ്മ ബെംഗളൂരു മെട്രോ ട്രെയിനുകളിലെ സ്ത്രീ യാത്രക്കാരുടെ വീഡിയോകളും ദൃശ്യങ്ങളും പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ വ്യാപക പ്രതിഷേധം. സ്ത്രീകളുടെ ദൃശ്യങ്ങൾ അവരുടെ സമ്മതം കൂടാതെ ...

ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും പെൺകുട്ടികളെ കാണാതായി; തെരച്ചിൽ ആരംഭിച്ച് പൊലീസ്

ആലപ്പുഴ: പൂച്ചാക്കലിലെ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി. സൂര്യ അനിൽകുമാർ (15), ശിവകാമി (16) എന്നിവരെയാണ് ഇന്ന് പുലർച്ചെ മുതൽ കാണാതായത്. ...

കണ്ണൂരിൽ ബൈക്കിലെത്തിയ രണ്ടം​ഗ സംഘം യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു.

കണ്ണൂർ: ബൈക്കിലെത്തിയ രണ്ടം​ഗ സംഘം യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. പയ്യാവൂർ കാഞ്ഞിരക്കൊല്ലി ആമിനത്തോട് നിധീഷ് ബാബു (28) ആണ് കൊല്ലപ്പെട്ടത്. 12:30 ഓടെയായിരുന്നു സംഭവം. വീടിനോട് ചേർന്ന ...

ഹെയർ ട്രാൻസ്‌പ്ലാന്റേഷൻ ചികിത്സയിൽ പിഴവ്; തലച്ചോറിലെ അണുബാധയെത്തുടർന്ന് യുവ എഞ്ചിനീയർക്ക് ദാരുണാന്ത്യം

കാൺപൂർ: കാൺപൂരിലെ ക്ലിനിക്കിൽ ഹെയർ ട്രാൻസ്‌പ്ലാന്റേഷൻ (മുടി മാറ്റിവയ്ക്കൽ) ചികിത്സയ്ക്ക് വിധേയനായ എഞ്ചിനീയർ മരിച്ചു. കാൺപൂരിലെ എംപയർ ക്ലിനിക്കിൽ ചികിത്സ തേടിയ യുവാവിനാണ് മരണം സംഭവിച്ചത്. അടുത്തിടെ ...

“ഇച്ചിരി ഉളുപ്പ്… മധുവിനെ അറിയമോ, ബിന്ദുവിനെ അറിയാമോ”;പിന്നാക്ക സമൂഹത്തെ സംരക്ഷിക്കാത്ത പിണറായി സർക്കാരിനെ പരിഹ​സിച്ച് ഹരീഷ് പേരടിയുടെ പാരഡി ​ഗാനം

മോഷണക്കുറ്റം ചുമത്തി ദളിത് യുവതിയെ മാനസികമായി പീ‍ഡിപ്പിച്ച സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. ഫെയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് വിമർശനം. സിപിഎമ്മിന്റെ വിപ്ലവ​ഗാനം പാരഡി രൂപേണ ...

ഹൈടെക്ക് കള്ളക്കടത്ത്! രഹസ്യ അറകളുള്ള അടിവസ്ത്രവും ജാക്കറ്റും; 70 ലക്ഷം രൂപയും സ്വർണവും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച തമിഴ്‍നാട് സ്വദേശികൾ പിടിയിൽ

പാലക്കാട്: തമിഴ്‌നാട്ടിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച പണവും സ്വർണവും പിടികൂടി. പാലക്കാട് വേലന്താവളത്തുനിന്നുമാണ് കള്ളക്കടത്ത് സംഘം പിടിയിലായത്. കോയമ്പത്തൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ...

​കൊടുവള്ളിയിലെ തട്ടിക്കൊണ്ടുപോകലിന് പിന്നിൽ കുഴൽപ്പണം തന്നെ; ഗൾഫിൽ നിന്നും നാട്ടിലെത്തിയ സഹോദരൻ മുങ്ങി; പിന്നിൽ മലപ്പുറം ക്വട്ടേഷൻ സംഘം

കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിൽ മലപ്പുറം ക്വട്ടേഷൻ സംഘമെന്ന് സൂചന. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അനൂസ് റോഷനെയാണ് ആയുധധാരികളായ സംഘം വീട്ടിൽ നിന്നും തട്ടിക്കൊണ്ടു ...

കൊടുവള്ളിയിൽ ആയുധധാരികളായ സം​ഘം യുവാവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി

കോഴിക്കോട്: ആയുധധാരികളായ സം​ഘം യുവാവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി പരാതി. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അനൂസ് റോഷനെയാണ് തട്ടിക്കൊണ്ടുപോയത്. KL 65 L ...

കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ജെയ്‌ഷെ ഭീകരരെ വളഞ്ഞതായി സൂചന

ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപ്പോരയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിലെ ത്രാൽ പ്രദേശത്തെ നാദിർ ഗ്രാമത്തിലാണ് ഭീകരരും സുരക്ഷാസേനയും തമ്മിൽ വെടിവെപ്പുണ്ടായത്. 48 മണിക്കൂറിനുള്ളിൽ ...

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം കണ്ടെത്തിയത് മണൽപ്പരപ്പിൽ; 24 ജീവനക്കാരെ ചോദ്യം ചെയ്തു, അന്വേഷണം ഊർജ്ജിതം

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം മണൽപ്പരപ്പിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. ക്ഷേത്രത്തിലെ 24 ജീവനക്കാരെ ...

സൈക്കിൾ പമ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 15 കിലോ കഞ്ചാവ്; ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൊച്ചി: സൈക്കിൾ പമ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി പൊലീസ്. 15 കിലോ കഞ്ചാവാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാല് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിലായി. ...

പാർട്ടിക്കൊടികൾ പൂരത്തിന് വേണ്ട, വിവിധയിടങ്ങളിലായി 4,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും; പൂരത്തിനൊരുങ്ങി തൃശൂർ

തൃശൂർ: ആഘോഷനാളിലേക്ക് അടുത്ത് തൃശുവപേരൂർ ന​ഗരി. തൃശൂർ പൂരത്തിന്റെ ഭാ​ഗമായി ഇത്തവണ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കും. കഴിഞ്ഞ തവണയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണിത്. ചില കർശന നടപടികളും ഇന്ന് ...

Page 3 of 96 1 2 3 4 96