ഹെയർ ട്രാൻസ്‌പ്ലാന്റേഷൻ ചികിത്സയിൽ പിഴവ്; തലച്ചോറിലെ അണുബാധയെത്തുടർന്ന് യുവ എഞ്ചിനീയർക്ക് ദാരുണാന്ത്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹെയർ ട്രാൻസ്‌പ്ലാന്റേഷൻ ചികിത്സയിൽ പിഴവ്; തലച്ചോറിലെ അണുബാധയെത്തുടർന്ന് യുവ എഞ്ചിനീയർക്ക് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2025, 02:57 pm IST
Facebook
Twitter
WhatsAppTelegram

കാൺപൂർ: കാൺപൂരിലെ ക്ലിനിക്കിൽ ഹെയർ ട്രാൻസ്‌പ്ലാന്റേഷൻ (മുടി മാറ്റിവയ്‌ക്കൽ) ചികിത്സയ്‌ക്ക് വിധേയനായ എഞ്ചിനീയർ മരിച്ചു. കാൺപൂരിലെ എംപയർ ക്ലിനിക്കിൽ ചികിത്സ തേടിയ യുവാവിനാണ് മരണം സംഭവിച്ചത്. അടുത്തിടെ ഇത്തരത്തിൽ ഹെയർ ട്രാൻസ്‌പ്ലാന്റ് ചിക്ത്സയ്‌ക്ക് വിധേയനായ ഒരാൾ മരണപ്പെടുകയും മറ്റു രണ്ടുപേർ രോഗബാധിതരാവുകയും ചെയ്തിരുന്നു. പിന്നാലെയാണ് വീണ്ടുമൊരു മരണംകൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കാൺപൂർ സ്വദേശി വിനീത് ദുബെയാണ് മരണപ്പെട്ടത്. ചികിത്സാപ്പിഴവ് ആരോപിച്ച് വിനീതിന്റെ കുടുംബം ക്ലിനിക്കിനെതിരെ പോലീസിൽ പരാതി നൽകി. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അനുഷ്ക തിവാരി വിനീതിന് ഉയർന്ന രക്തസമ്മർദവും പ്രമേഹവും ഉണ്ടായിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടുകൾ അവഗണിച്ചതായി അവർ ആരോപിക്കുന്നു.

ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇയാളെ മെയ് 14 ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേ ദിവസം മരണമടയുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നിയോഗിച്ച അന്വേഷണ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച് ശസ്ത്രക്രിയയ്‌ക്ക് മുമ്പ് ഡോക്ടർ വിനീത് ദുബെക്ക് ആവശ്യമായ പരിശോധനകളൊന്നും നടത്തിയില്ല. ചികിത്സയ്‌ക്ക് പിന്നാലെ തലയിൽ ബാക്ടീരിയൽ അണുബാധയുണ്ടായ വിനീതിന് എൻസെഫലോപ്പതി ബാധിച്ചുവെന്നാണ് കണ്ടെത്തൽ.

കൂടാതെ വിനീതിന് തെറ്റായ മരുന്നുകളുടെ സ്ലിപ്പാണ് നൽകിയത്. എംപയർ ക്ലിനിക്കിലാണ് ട്രാൻസ്പ്ലാൻറ് നടത്തിയത്, പക്ഷേ അദ്ദേഹത്തിന് നൽകിയ ഒപിഡി സ്ലിപ്പ് വരാഹി ഹെയർ ആൻഡ് എസ്തെറ്റിക് സെന്റർ എന്ന മറ്റൊരു ക്ലിനിക്കിന്റെതായിരുന്നു. സ്ലിപ്പിലുണ്ടായിരുന്ന വിലാസവും തെറ്റായിരുന്നു. ഡോ. അനുഷ്കയുടെ ഭർത്താവ് ഡോ. സൗരഭിന്റെ പേരിലാണ് ട്രാൻസ്പ്ലാൻറ് നടന്ന ക്ലിനിക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമങ്ങൾ പാലിക്കാത്തതിനാൽ ക്ലിനിക്കിന്റെ പുതുക്കൽ റദ്ദാക്കി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

 

Tags: PoliceDeathengineerBrain infectionhair transplant surgeryClinik
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies