Republicday2024 - Janam TV

Republicday2024

‘രാഷ്‌ട്രപതി കെ അംഗ രക്ഷകിന്’ അർദ്ധ ശതാബ്ദി; 250 വർഷത്തെ പാരമ്പര്യം പരേഡിൽ തിരികെയെത്തിയത് നാല് പതിറ്റാണ്ടിന് ശേഷം; ‘ബഗ്ഗി പാരമ്പര്യത്തെ’ അറിയാം

കുതിരകൾ വലിക്കുന്ന രഥത്തിൽ വന്നെത്തുന്ന പതിവിന് ഏകദേശം 250 വർഷത്തെ പാരമ്പര്യമാണുള്ളത്. ഈ പാരമ്പര്യത്തെ 40 വർഷത്തിന് ശേഷം പുനരുജ്ജീവിപ്പിച്ച ദിനമായിരുന്നു ഇന്ന്. രാഷ്ട്രപതി ദ്രൗപതി മുർമുവും ...

ശിവശക്തി പോയിന്റിലേക്ക് കാൽവയ്‌ക്കുന്ന ചന്ദ്രയാൻ-3; സൂര്യന്റെ ഉള്ളറിയാൻ പ്രയാണം നടത്തുന്ന ആദിത്യ എൽ-1; ഇസ്രോയുടെ നിശ്ചലദൃശ്യത്തിന് കയ്യടി

ഇന്ത്യൻ ബഹിരാകാശ മേഖലയുടെ സുവർണകാലത്തിനാണ് പോയ വർഷം സാക്ഷ്യം വഹിച്ചത്. ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ ദൗത്യങ്ങളും ഭാവി ദൗത്യങ്ങളുമാണ് ഇസ്രോ റിപ്പബ്ലിക് ദിന പരേഡിലെ ഫ്ലോട്ടിൽ ...

വികസിത ഭാരതത്തിലെ ഉത്തർപ്രദേശ്; ആത്മനിർഭരതയുടെ നേർച്ചിത്രം; ശ്രദ്ധയാകർഷിച്ച് രാംലല്ല; അകമ്പടിയായി ആറം​ഗ വനിതാ സംഘത്തിന്റെ പരമ്പരാ​ഗത നൃത്തം

റിപ്പബ്ലിക് ദിനത്തിൽ‌ ശ്രദ്ധയാകർഷിച്ച് ഉത്തർ പ്രദേശിന്റെ നിശ്ചല ദൃശ്യം. 500 വർ‌ഷത്തെ കാത്തിരിപ്പിനൊടുവിൽ യാഥാർത്ഥ്യമായ രാമക്ഷേത്രത്തെയും ഭ​ഗവാൻ രാംലല്ലയുമാണ് ഉത്തർ പ്രദേശിന്റെ നിശ്ചലദൃശ്യത്തിൽ പ്രകടമായത്. ബാല രൂപത്തിലുള്ള ...

ചരിത്രത്തിലാദ്യമായി കർത്തവ്യപഥിൽ മാർച്ച് ചെയ്തു; സായുധ സേനാ മെഡിക്കൽ സർവീസസിന്റെ പരേഡിൽ സമ്പൂർണ സ്ത്രീ പങ്കാളിത്തം 

സായുധ സേനാ മെഡിക്കൽ സർവീസസിന്റെ പരേഡിൽ സമ്പൂർണ സ്ത്രീ സാന്നിധ്യം. മേജർ സൃഷ്ടി ഖുല്ലറിൻ്റെ നേതൃത്വത്തിൽ ആർമി ഡെൻ്റൽ കോർപ്‌സിലെ ക്യാപ്റ്റൻ അംബ സാമന്ത്, ഇന്ത്യൻ നേവിയിലെ ...

ചരിത്രം പിറന്നു; റിപ്പബ്ലിക് ദിനത്തിൽ ബിഎസ്എഫിന്റെ പരേഡ് നയിച്ചത് വനിതകൾ; നാരീശക്തി വിളിച്ചോതി ഇന്ദ്രപ്രസ്ഥം

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ബിഎസ്എഫിന്റെ പരേഡിനെ നയിച്ച് വനിതാ സംഘം. രാജ്യത്തെ സ്ത്രീശക്തിയെ ചിത്രീകരിക്കും വിധത്തിലുള്ള പ്രകടനമാണ് ബിഎസ്എഫ് മഹിളാ ബ്രാസ് ബാൻഡും അതിർത്തി രക്ഷാ സേനയുടെ വനിതാ ...

ലോകത്തിലെ ഏക സജീവ കുതിരപ്പട, പരേഡിലെ ആദ്യ മാർച്ചിം​ഗ് സംഘം; അശ്വാരൂഢ സേനയുടെ പ്രൗഢിയിൽ റിപ്പബ്ലിക് ദിനം

നിലവിൽ ലോകത്തിലെ ഏക സജീവ കുതിരപ്പട യൂണിറ്റാണ് ഇന്ത്യൻ ആർമിയുടെ 61-ാമത് കവൽറി റെജിമെന്റ്. മുൻപ് സംഘടനങ്ങളിൽ ഏർപ്പെട്ടിരുന്ന കുതിരപ്പടയെ നിലവിൽ ആചാരപരമായ അവസരങ്ങളിൽ മാത്രമാണ് ഉപയോ​ഗിക്കുന്നത്. ...

ആദ്യം നാരീശക്തി വിളമ്പരം, പിന്നാലെ സൈനിക ശക്തി; ചരിത്രത്തിലാദ്യമായി സ്ത്രീകൾ സംഗീതോപകരണങ്ങൾ വായിച്ച് പരേഡിന് തുടക്കം കുറിച്ചു

ന്യൂഡൽഹി: നാരീശക്തിയുടെ വിളമ്പരം ആരംഭിച്ച് കഴിഞ്ഞു. ചരിത്രത്തിലാദ്യമായി നൂറിലധികം വനിതാ കലാകാരിമാർ റിപ്പബ്ലിക് ദിന പരേഡിന് തുടക്കം കുറിച്ചു. 'ആവാഹൻ' എന്ന പേരിൽ ഇന്ത്യൻ സംഗീതോപകരണങ്ങൾ വായിക്കുന്ന ...

വിദ്യാഭ്യാസ മേഖലയിലെ ബന്ധം ദൃഢപ്പെടുത്താൻ ഫ്രാൻസ്; 2030-ഓടെ പ്രതിവർഷം 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രഞ്ച് സർവകലാശാലകളിൽ പഠിക്കാൻ അവസരം

വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയുമായുള്ള ബന്ധം ​ദൃഢപ്പെടുത്താനൊരുങ്ങി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഫ്രാൻസിലെ സർവകലാശാലകളിൽ 2030-ഓടെ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠിക്കാൻ അവസരമൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. റിപ്പബ്ലിക് ...

രാജ്യം റിപ്പബ്ലിക് ദിന നിറവിൽ; ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യം റിപ്പബ്ലിക് ദിന നിറവിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തിലെത്തി രാഷ്ട്രസേവനത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവന്മാരുടെ ഓർമ്മയ്ക്കായി പുഷ്പചക്രം അർപ്പിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് ...

‘ഇന്ത്യയെ വിക​സിത രാഷ്‌ട്രമാക്കാൻ ദൃഢനിശ്ചയമെടുക്കുക’; പാർട്ടി ആസ്ഥാനത്ത് ത്രിവർണ്ണ പതാക ഉയർത്തി ബിജെപി ദേശീയ അദ്ധ്യക്ഷൻ

ന്യൂഡൽഹി: 75-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പാർട്ടി ആസ്ഥാനത്ത് ത്രിവർണ്ണ പതാക ഉയർത്തി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ഇന്ത്യയെ വിക​സിത രാഷ്ട്രമാക്കാൻ ദൃഢനിശ്ചയമെടുക്കാൻ റിപ്പബ്ലിക് ദിനാശംസകൾ ...

സർ‌വ മേഖലയിലും മുന്നേറ്റം, ഭാരതീയരുടെ ശക്തി അനന്തം; സാഹോദര്യ ബോധത്തോടെ പ്രവർത്തിച്ച് ഭരണഘടനയെ പിന്തുടരുമ്പോൾ ഉന്നതങ്ങൾ കീഴടക്കും: സർസംഘചാലക്

നാ​ഗ്പൂർ: 75-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സർസംഘചാലക് മോഹൻ ഭാഗവത് നാ​ഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് ത്രിവർണ്ണ പതാക ഉയർത്തി. സർവ മേഖലയിലും ഭാരതീയർ മുന്നേറുകയാണെന്നും ഭരണഘടന പിന്തുടരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ...

ഇന്ത്യൻ ജനതയ്‌ക്ക് റിപ്പബ്ലിക് ദിനാശംസകൾ; നിങ്ങൾ‌ക്കൊപ്പമായിരിക്കുന്നതിൽ സന്തോഷവും അഭിമാനവും: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. പ്രധാനമന്ത്രി നരേന്ദ്ര മോ​ദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അ​ദ്ദേഹം ആശംസ അറിയിച്ചത്. പ്രധാനമന്ത്രിക്കും ഇന്ത്യൻ ജനതയ്ക്കും റിപ്പബ്ലിക് ...

നാരീശക്തിയുടെ വിളമ്പരം; റിപ്പബ്ലിക് ദിന പരേഡിൽ ബൂട്ടണിയാൻ വനിതകൾ; മലയാളിക്കും അഭിമാനം

നാരീശക്തിയുടെ വിളമ്പരമാണ് ഇക്കുറി റിപ്പബ്ലിക് ദിന പരേഡ്. വിവിധ സേനകൾക്കായി വനിതകൾ കർത്തവ്യപഥിൽ ബൂട്ടണിയും. ഏകദേശം 80 ശതമാനം പരിപാടികളും സ്ത്രീ കേന്ദ്രീകൃതമാകും ഇന്നത്തെ ചടങ്ങുകൾ. സേന ...

റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഇടവേളകളില്ലാതെ തത്സമയം കാണാം; എങ്ങനെ?

രാജ്യം പരമാധികാര റിപ്പബ്ലിക് ആയിട്ട് ഇന്നേക്ക് 75 വർഷം പൂർത്തിയായിരിക്കുകയാണ്. വനിതകൾ നിയന്ത്രിക്കുന്ന പരേഡിനും ആഘോഷങ്ങൾക്കുമാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുക. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെയും സൈനിക ...

75-ാം റിപ്പബ്ലിക് ദിനം; കേരളത്തിൽ വിപുലമായ ആഘോഷങ്ങൾ;  ​ഗവർണർ ദേശീയ പതാക ഉയർത്തും

തിരുവനന്തപുരം: സംസ്ഥാനത്തും വിപുലമായ റിപ്പബ്ലിക് ദിനാഘോഷം. രാവിലെ 8.30-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ‌ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും. ...

കമ്മ്യൂണിസ്റ്റ് ഭീകരരെ തുരത്തിയോടിച്ചു; ഓപ്പറേഷനിൽ ഇരുകാലുകളും നഷ്ടമായി: സൈനികരെ അചഞ്ചല വീര്യത്തോടെ നയിച്ച ബിഭോർ കുമാർ സിം​ഗിന് ശൗര്യ ചക്ര

യുദ്ധേതരഘട്ടത്തിൽ ശത്രുക്കളെ ധീരതയോടെയും ആത്മത്യാ​ഗത്തോടെയുമുള്ള സേവനത്തിന് നൽകുന്ന ബഹുമതിയാണ് ശൗര്യ ചക്ര. ഇത്തവണത്തെ ശൗര്യ ചക്ര ലഭിച്ചത് സിആർ‌പിഎഫ് ഉദ്യോ​ഗസ്ഥനായ ബിഭോർ‌ കുമാർ‌ സിം​ഗിനാണ്. വ്യക്തിപരമായ സുരക്ഷയെ ...

സ്ത്രീശക്തി വിളച്ചോതും; ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യവും സൈനിക ശക്തിയും പ്രകടമാകും; 75-ാം റിപ്പബ്ലിക് ദിന നിറവിൽ ഭാരതം

75-ാം റിപ്പബ്ലിക് ദിന നിറവിൽ ഭാരതം. പരമാധികാര രാഷ്ട്രമായി രാജ്യം മാറിയതിൻ്റെ ഓർമ്മപ്പെടുത്തലാണ് ഓരോ റിപ്പബ്ലിക് ദിനവും. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ 1950-ൽ ...

പ്രിയ സുഹൃത്തിന് സ്വാ​ഗതം; ഇമ്മാനുവൽ മാക്രോണിനെ സ്വാ​ഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോസ്റ്റ്

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ സ്വാ​ഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോസ്റ്റ്. എക്സിലാണ് മാക്രോണിനെ സ്വാ​ഗതം ചെയ്ത് നരേന്ദ്രമോദി പോസ്റ്റ് ചെയ്തത്. റിപ്പബ്ലിക്ക് ദിനാഘോഷത്തിനായാണ് മാക്രോൺ ഇന്ത്യയിലെത്തിയിരിക്കുന്നത്. ...

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; രാജ്യം അമൃതകാലത്തിൽ; അയോദ്ധ്യാ പ്രാണപ്രതിഷ്ഠ സംസ്കാരം വീണ്ടെടുക്കുന്നത്: രാഷ്‌ട്രപതി

ന്യൂഡൽഹി: രാജ്യം 75-ാം റിപ്പബ്ലിക് ദിനാ​ഘോഷത്തിത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്തിൻ്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തത്. അയോദ്ധ്യ ...

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ഇന്ത്യയിലെത്തി; റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയാകും

ജയ്പൂർ: റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായി പങ്കെടുക്കാനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ഇന്ത്യയിലെത്തി. രാജസ്ഥാനിലെ ജയ്പൂരിലെത്തി അദ്ദേഹത്തെ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ...

റിപ്പബ്ലിക് ദിനാഘോഷം; ഫ്രഞ്ച് പ്രസിഡൻ്റിനെ  സ്വീകരിക്കാൻ പ്രധാനസേവകൻ പിങ്ക്സിറ്റിയിൽ;  19,100 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉ​ദ്ഘാടനവും ഇന്ന്

ജയ്പൂർ: റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനെ സ്വീകരിക്കാൻ ഭാരതം. ജയ്പൂരിലെത്തുന്ന മാക്രോണിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കും. പ്രസിദ്ധമായ ജന്തർമന്തറും ഹവ മഹലും ...

ഇമ്മാനുവൽ മാക്രോൺ നാളെ ജയ്പൂരിൽ; പ്രധാനമന്ത്രിക്കൊപ്പം പര്യടനം; റിപ്പബ്ലിക്ക് ദിനാ​ഘോഷത്തിൽ പങ്കെടുക്കും

ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നാളെ ഇന്ത്യയിലെത്തും. ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയാണ് അദ്ദേഹം. രാജസ്ഥാനിലെ ജയ്പൂരിലാണ് മാക്രോൺ എത്തുന്നത്. ജനുവരി 26ന് നടക്കുന്ന ...

സമ്പന്നമായ പൈതൃകവും സൈനിക ശക്തിയും പ്രകടമാകുന്ന റിപ്പബ്ലിക് ദിനം; ആഘോഷ പരിപാടികൾ നേരിൽ കാണാൻ താത്പര്യമുണ്ടോ? ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സുവർണാവസരം

രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. ചരിത്രത്തിലിടം പിടിക്കുംവിധത്തിലുള്ള ആഘോഷ പരിപാടികൾക്കാണ് രാജ്യം ഇത്തവണ സാക്ഷ്യം വഹിക്കുക. പരേഡിൽ 80 ശതമാനത്തിലധികം പങ്കെടുക്കുന്നത് സ്ത്രീകളാകും. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക ...

മലയാളിക്ക് ഇരട്ടി അഭിമാനം; റിപ്പബ്ലിക് ദിന പരേഡിൽ‌ കേരളത്തിന്റെ അഭിമാനമായി 12 എൻഎസ്എസ് പെൺകുട്ടികൾ

ന്യൂഡൽഹി: പെൺകരുത്തിന്റെ നേർചിത്രമാകാനൊരുങ്ങുന്ന 75-ാം റിപ്പബ്ലിക് ദിനത്തിൽ‌ കേരളത്തിലെ സ്ത്രീശക്തിയും പ്രകടമാകും. റിപ്പബ്ലിക് ദിന പരേഡിൽ സംസ്ഥാനത്തെ 12 നാഷനൽ സർവീസ് സ്കീം വോളന്റിയർമാരാണ് പങ്കെടുക്കുക. ‘നാരീ ...

Page 1 of 2 1 2