Stray dog - Janam TV
Friday, November 7 2025

Stray dog

‘മനുഷ്യരോടുള്ള ക്രൂരതയെ കുറിച്ച് എന്താണ് പറയാനുള്ളത് ? നിങ്ങൾ പത്രം വായിക്കാറില്ലേ?’  തെരുവ് നായ വിഷയത്തിൽ ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തി സുപ്രീംകോടതി

ന്യൂഡൽഹി: തെരുവ് നായ വിഷയത്തിൽ അസാധാരണ നടപടിയുമായി സുപ്രിംകോടതി. എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. കോടതിയുടെ നിർദ്ദേശം പാലിക്കാത്ത സംസ്ഥാനങ്ങളെ അതിരൂക്ഷമായാണ് ...

പത്തനംതിട്ട നഗരത്തിൽ തെരുവ് നായ ആക്രമണം; 11 പേർക്ക് നായയുടെ കടിയേറ്റു

പത്തനംതിട്ട: നഗരത്തിൽ തെരുവ് നായ ആക്രമണത്തിൽ 11 പേർക്ക് കടിയേറ്റു.ഓമല്ലൂർ പുത്തൻപീടിക, സന്തോഷ് ജംഗ്ഷൻ, കോളേജ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നവരെയാണ് നായ ആക്രമിച്ചത്. ഇവരെ പത്തനംതിട്ട ...

പൊതുസ്ഥലത്ത് തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കരുത്; പ്രത്യേക ഇടങ്ങൾ സൃഷ്ടിക്കണം; പിടികൂടുന്നത് തടയാൻ ശ്രമിക്കരുത്; കർശന നിർദ്ദേശവുമായി സുപ്രീംകോടതി

ന്യൂഡൽഹി: പൊതുസ്ഥലത്ത് തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് വിലക്കി സുപ്രീംകോടതി. തെരുവുനായ്ക്കൾക്ക് തീറ്റ നൽകാൻ പ്രത്യേക ഇടങ്ങൾ സൃഷ്ടിക്കണമെന്നും  നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനും ശേഷം ...

തെരുവുനായ വിഷയം: കാറിലും സുരക്ഷയിലും സഞ്ചരിക്കുന്നവർക്ക്‌ തെരുവുനായ ഭീഷണിയുണ്ടാകില്ല;എന്നാൽ സാധാരണക്കാരുടെ അവസ്ഥ അതല്ല: രാഹുൽ ഗാന്ധിയുടെ അഭിപ്രായം തന്നെയാണോ പ്രതിപക്ഷ നേതാവിനും? മന്ത്രി എം ബി രാജേഷ്

കണ്ണൂർ: തെരുവുനായ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ അഭിപ്രായം തന്നെയാണോ പ്രതിപക്ഷ നേതാവിനുള്ളതെന്ന് മന്ത്രി എം ബി രാജേഷ്. തെരുവുനായ ശല്യം പരിഹരിക്കുന്നതിന്‌ സുപ്രീംകോടതി നിർദേശത്തിന്‌ എതിരായാണ്‌ രാഹുൽഗാന്ധിയും ...

തെരുവുനായകളെയും മറ്റ് മൃ​ഗങ്ങളെയും റോഡിൽ നിന്ന് മാറ്റണം, തടസം നിൽക്കുന്നവർ കർശന നിയമനടപടി നേരിടേണ്ടിവരും; ഉത്തരവിട്ട് രാജസ്ഥാൻ ഹൈക്കോടതി

ജയ്പൂർ: കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും ഭീഷണി ഉയർത്തുന്ന തരത്തിൽ റോഡുകളിൽ നിന്ന് തെരുവ് നായകളെയും മറ്റ് മൃ​ഗങ്ങളെയും നീക്കം ചെയ്യാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവിട്ട് രാജസ്ഥാൻ ...

രോ​ഗബാധിതരായ തെരുവുനായകളെ വെറ്ററിനറി സർജന്റെ സാക്ഷ്യപത്രത്തോടെ ദയാവധത്തിന് വിധേയമാക്കും

തിരുവനന്തപുരം: തെരുവുനായ്ക്കളെ ദയാവധം നടത്താൻ അനുമതി.അസുഖം ബാധിച്ചതോ , അസുഖം പടർത്താൻ സാധിക്കുന്നതോ ആയ നായകളെയാണ് ദയാവധത്തിന് വിധേയമാക്കുന്നത്. വെറ്ററിനറി സർജൻ്റെ നിർദ്ദേശപ്രകാരമാണ് ഇത് നടപ്പിലാക്കുക. കേന്ദ്ര ...

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

മലപ്പുറം: മങ്കട കർക്കിടകത്ത് തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷയുടെ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. വെള്ളില സ്വദേശി നൗഫൽ ആണ് മരിച്ചത്. ...

നായയുടെ കടിയേറ്റത് ആരോടും പറഞ്ഞില്ല; പേവിഷബാധയുടെ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 24 കാരൻ മരിച്ചു

ചെന്നൈ: നായയുടെ കടിയേറ്റ 24 കാരൻ മരിച്ചു. തമിഴ്നാട് കൃഷ്ണഗിരി കുപ്പാട്ടി സ്വദേശി എഡ്വിൻ ബ്രയാൻ ആണ് മരിച്ചത്. എംബിഎ ബിരുദധാരിയായ എഡ്വിൻ സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരനാണ്. ...

ചങ്ങനാശ്ശേരിയിൽ എട്ടോളം പേരെ കടിച്ച തെരുവുനായ്‌ക്ക് പേവിഷബാധ. പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാൻ നിർദേശം നൽകി മുൻസിപ്പാലിറ്റി

കോട്ടയം: കോട്ടയം ചങ്ങനാശ്ശേരി വാഴപ്പള്ളിയില്‍ എട്ടോളം പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിൽ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. തെരുവ് നായ കടിക്കുകയോ മാന്തുകയോ ...

വാക്സിനെടുത്തിട്ടും രക്ഷയില്ല, കൊല്ലത്ത് ഏഴ് വയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കൊല്ലം: ഏഴ് വയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കൊല്ലം കുന്നിക്കോട് സ്വദേശിയായ കുട്ടിക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റതിന് പിന്നാലെ കുട്ടിക്ക് പേവിഷബാധയ്ക്കുള്ള വാക്സിൻ എടുത്തിരുന്നു. കുട്ടിയെ എസ്എടി ...

വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ അഞ്ചുവയസുകാരി മരിച്ചു

കോഴിക്കോട്: പ്രതിരോധ വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ അഞ്ചുവയസുകാരി മരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശിനിയായ ബാലിക സന ഫാരിസാണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. തലയ്‌ക്കേറ്റ ...

ഇതെന്താ ഹോളി കഴിഞ്ഞുവരുവാണോ…; പത്തനംതിട്ട മെഴിവേലിയിൽ തെരുവുനായ്‌ക്കൾക്ക് നീലനിറം ; പിന്നിലെ കഥയിത്

പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയിൽ തെരുവുനായ്ക്കൾക്ക് നീലനിറം. പേവിഷ ബാധയ്ക്കുള്ള പ്രതിരോധ മരുന്ന് നൽകിയ മുപ്പതോളം നായ്ക്കളുടെ ശരീരത്തിലാണ് നീലനിറമുള്ളത്. മരുന്ന് നൽകിയതിന് ശേഷം മൃഗസംരക്ഷണ വകുപ്പിലെ ഉ​ദ്യോ​ഗസ്ഥരാണ് ...

തെരുവുനായ്‌ക്കൾ പാഞ്ഞെത്തി, സൈക്കിളിൽ നിന്ന് വീണ വിദ്യാർത്ഥിക്ക് ​ഗുരുതര പരിക്ക് ; ആന്തരിക രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: പാഞ്ഞടുത്ത തെരുവ് നായ്ക്കളിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ സൈക്കിളിൽ നിന്ന് വീണ വിദ്യാർത്ഥിക്ക് ​ഗുരുതര പരിക്ക്. തൃശൂർ വാടാനപ്പള്ളിയിലാണ് സംഭവം. ഫ്രണ്ട്സ് റോഡിന് സമീപത്ത് താമസിക്കുന്ന ...

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പരിഭ്രാന്തി സൃഷ്ടിച്ച് തെരുവുനായ; നടന്നു പോകുംവഴി കടിച്ചത് പത്തോളം പേരെ; ഒടുവിൽ അക്രമകാരിയായ നായയെ ചത്തനിലയിൽ കണ്ടെത്തി

കണ്ണൂർ‌: പത്തോളം പേരെ കടിച്ച നായ ചത്ത നിലയിൽ. കണ്ണൂർ‌ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷൻ പ്ലാറ്റ്‌ഫോം, പാർക്കിം​ഗ് ഏരിയ, പടിഞ്ഞാറേ കവാടം എന്നിവിടങ്ങളിലാണ് നായ ആക്രമണം ...

തൃശൂരിൽ തെരുവുനായ ആക്രമണം; വിദ്യാർത്ഥികൾക്ക് പരിക്ക്

തൃശൂർ: വിദ്യാർത്ഥികൾക്ക് നേരെ തെരുവുനായ ആക്രമണം. തൃശൂർ മാളയിലാണ് സംഭവം. കുഴിക്കാട്ടുശേരി സെന്റ് മേരീസ് സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെയാണ് തെരുവുനായ ആക്രമിച്ചത്. ഓടിരക്ഷപ്പെടുന്നതിനിടെ ഒരു വിദ്യാർ‍ത്ഥിക്ക് റോഡിൽ ...

ജർമൻ വനിതയ്‌ക്ക് റെയിൽവേ സ്റ്റേഷനിൽ തെരുവുനായയുടെ കടിയേറ്റു; സംഭവം കോഴിക്കോട്

കോഴിക്കോട്: ജർമൻ വനിതയ്ക്ക് റെയിൽവേ സ്റ്റേഷനിൽ തെരുവുനായയുടെ കടിയേറ്റു. കോഴിക്കോട് വിനോദസഞ്ചാരത്തിനായെത്തിയ വിദേശവനിതയ്ക്കാണ് ​ദുരനുഭവം. കൊച്ചിയിലേക്ക് പോകുകയായിരുന്ന 14 അംഗ സംഘത്തിലുൾപ്പെട്ട ആസ്ട്രിച്ചി(60)ന്റെ വലതുകാലിനാണ് കടിയേറ്റത്. ഇവരെ ...

ആക്രമിക്കാനെത്തിയ തെരുവുനായയെ കല്ലെറിഞ്ഞു; ബെംഗളൂരുവിൽ മലയാളി യുവതിയെ ആക്രമിച്ച് നാട്ടുകാർ

ബെംഗളൂരു: നായയയെ കല്ലെടുത്തെറിഞ്ഞതിന്റെ പേരിൽ മലയാളി യുവതിയെ നാട്ടുകാർ ആക്രമിച്ചതായി പരാതി. ബെംഗളൂരുവിലെ എൻആർഐ ലെ ഔട്ടിലാണ് സംഭവം. ആക്രമിക്കാനെത്തിയ തെരുവുനായയെ യുവതി കല്ലെടുത്തെറിയുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ...

അപ്രതീക്ഷിതമായി തെരുവു‌നായ കുറുകെ ചാടി; അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികയ്‌ക്ക് ദാരുണാന്ത്യം

കൊല്ലം: തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കൊല്ലം ശൂരനാട് വടക്ക് സ്വദേശിനി ലിജി(33) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു പരിക്കുകളോടെ ...

തലസ്ഥാനത്ത് തെരുവുനായ ആക്രമണം, 32 പേർക്ക് പരിക്ക്, 3 പേരുടെ നില ​​ഗുരുതരം; പേവിഷബാധയെന്ന് സംശയം

തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ന​ഗരത്തിന്റെ വിവിധയിടങ്ങളിൽ 32 പേർക്കാണ് കടിയേറ്റത്. ഭൂരിഭാഗം പേരെയും ഒരേ നായ തന്നെയാണ് കടിച്ചതെന്നാണ് വിവരം. ഇന്ന് ...

ഡോക്ടറെ കടിച്ച് പരിക്കേൽപിച്ച തെരുവുനായ നിരീക്ഷണത്തിൽ നിന്ന് ചാടിപ്പോയി; അപ്രതീക്ഷിതമായത് പേവിഷബാധയുണ്ടോയെന്ന് അറിയാനായി പാർപ്പിച്ച നായ 

തൃശൂർ: മാളയിൽ ഡ‍ോക്ടറെ ആക്രമിച്ച തെരുവ് നായയെ നിരീക്ഷണത്തിലിരിക്കവേ കാണാതായി. പേ വിഷബാധയുണ്ടോയെന്നറിയാൻ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന നായയാണ് കൂട്ടിൽ നിന്ന് പുറത്തുചാടിയത്. ഡോക്ടറെ ആക്രമിച്ച നായ്ക്കളെ മാള ...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തെരുവുനായ്‌ക്കൾ കൂട്ടമായി ആക്രമിച്ചു; ഒന്നര വയസുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: തെരുവു നായ്ക്കളുടെ ആക്രമണത്തിൽ 18 മാസം പ്രായമുള്ള ആൺകുഞ്ഞിന് ദാരുണാന്ത്യം. ഹൈദരാബാദിലെ ജവഹർ നഗറിലാണ് ദാരുണ സംഭവം നടന്നത്. കുഞ്ഞ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ...

കണ്ണില്ലാത്ത ക്രൂരത..! തെരുവ് നായയെ കാറിൽ കെട്ടി കിലോമീറ്ററുകൾ വലിച്ചിഴച്ചു; വീഡിയോ

മൃ​ഗങ്ങളോടുള്ള ക്രൂരത അവസാനിക്കാതെ ഇങ്ങനെ തുടരും. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമായി അഹമ്മദാബാദിലെ സംഭവം. ചത്ത തെരുവ് നായയുടെ ശരീരം എസ്.യു.വിയുടെ പിന്നിൽ കെട്ടിയിട്ട് കിലോമീറ്ററുകളോളം വലിച്ചിഴ ...

കോഴിക്കോട് തെരുവുനായ ആക്രമണം; കുട്ടികളുൾപ്പെടെ 15 പേർക്ക് പരിക്ക് ; പേവിഷബാധയുണ്ടോ എന്ന് ആശങ്ക

കോഴിക്കോട്: തെരുവുനായയുടെ ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റു. വടകര ഏറാമലയിലാണ് സംഭവം. ഏറാമല പഞ്ചായത്തിലെ ആദിയൂര്, തുരുത്തി മുക്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് ആക്രമണമുണ്ടായത്. ഉച്ച മുതൽ പല ...

ആറ് വയസുകാരിയെ തെരുവുനായക്കൂട്ടം ആക്രമിച്ചു; പിന്നാലെ നായകൾക്ക് ഭക്ഷണം നൽകുന്ന യുവദമ്പതികൾക്ക് നാട്ടുകാരുടെ വക പൊതിരെ തല്ല്; വീഡിയോ

നോയി‍ഡ: തെരുവുനായകൾക്ക് ഭക്ഷണം നൽകുന്ന യുവദമ്പതികൾക്ക് നേരെ പ്രദേശവാസികളുടെ ആക്രമണം. ആറ് വയസുകാരിയെ തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചതിന് പിന്നാലെയാണ് നാട്ടുകാർ സംഘടിച്ചെത്ത് ദമ്പതികളെ വളഞ്ഞിട്ട് കൈയേറ്റം ചെയ്തത്. ...

Page 1 of 4 124