കോഴിക്കോട്: ജർമൻ വനിതയ്ക്ക് റെയിൽവേ സ്റ്റേഷനിൽ തെരുവുനായയുടെ കടിയേറ്റു. കോഴിക്കോട് വിനോദസഞ്ചാരത്തിനായെത്തിയ വിദേശവനിതയ്‌ക്കാണ് ദുരനുഭവം. കൊച്ചിയിലേക്ക് പോകുകയായിരുന്ന 14 അംഗ സംഘത്തിലുൾപ്പെട്ട ആസ്ട്രിച്ചി(60)ന്റെ വലതുകാലിനാണ് കടിയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ നായയുടെ ശരീരത്തിൽ അബദ്ധത്തിൽ വനിത ചവിട്ടി. പിന്നാലെ കടിയേൽക്കുകയായിരുന്നു.