തമിഴ്നാട്ടിൽ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു; 5 ബോഗികൾ കത്തിയമർന്നു, നശിച്ചത് ഡീസൽ സൂക്ഷിച്ചിരുന്ന ബോഗികൾ
ചെന്നൈ: തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു. ചെന്നൈയിൽ നിന്ന് ആന്ധ്രയിലേക്ക് പുറപ്പെട്ട് ട്രെയിനിനാണ് തീപിടിച്ചത്. ചെന്നൈയിലെ എന്നൂരിൽ രാവിലെ 5.30നായിരുന്നു സംഭവം. അഞ്ച് ബോഗികൾ പൂർണമായും കത്തിനശിച്ചു. ...