തമിഴ് സിനിമ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് വിറ്റ്, ബോളിവുഡിന്റെ പണം വാങ്ങുന്നു, പക്ഷെ ഹിന്ദി ഭാഷയോട് ചതുർഥി; ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് പവൻ കല്യാൺ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ് സിനിമ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് വിറ്റ്, ബോളിവുഡിന്റെ പണം വാങ്ങുന്നു, പക്ഷെ ഹിന്ദി ഭാഷയോട് ചതുർഥി; ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് പവൻ കല്യാൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2025, 12:53 pm IST
Facebook
Twitter
WhatsAppTelegram

അമരാവതി: തമിഴ്നാട് സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ അതിരൂക്ഷ വിമർശനവുമായി NDA നേതാവും ജനസേന അദ്ധ്യക്ഷനുമായ ആന്ധ്രാ ഉപമുഖ്യമന്ത്രി പവൻ കല്യാൺ. തമിഴ് സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് പണമുണ്ടാക്കാൻ മടിയില്ലാത്തവരാണ് ഹിന്ദി ഭാഷയെ എതിർക്കുന്നതെന്ന് പവൻ കല്യാൺ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ അഖണ്ഡത ഉറപ്പുവരുത്താൻ തമിഴ് ഉൾപ്പെടെ എല്ലാ ഭാഷകളും ആവശ്യമാണെന്നും പവൻ കല്യാൺ ഓർമിപ്പിച്ചു. ജനസേനാ പാർട്ടിയുടെ സ്ഥാപക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദി ഭാഷയെ തമിഴ്‌നാട് എതിർക്കുന്നു. അവർക്ക് ഹിന്ദി വേണ്ടാ എന്നാണെങ്കിൽ പിന്നെയെന്തിനാണ് തമിഴ് സിനിമകൾ ഹിന്ദിയിൽ ഡബ്ബ് ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കുന്നത്? ബോളിവുഡിൽ നിന്ന് പണം ആഗ്രഹിക്കുന്ന അവർ ഹിന്ദി സ്വീകരിക്കാൻ തയ്യാറല്ല. എന്തു തരത്തിലുള്ള യുക്തിയാണിതെന്നും ജനസേനാ നേതാവ് ചോദിച്ചു.

ഹിന്ദി സംസാരിക്കുന്ന ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെ സ്വാഗതം ചെയ്യുകയും എന്നാൽ ഹിന്ദി ഭാഷ നിരസിക്കുകയും ചെയ്യുന്നത് തമിഴ്‌നാടിന്റെ ഭാഗത്തുനിന്നുള്ള അന്യായമാണെന്നും പവൻ കല്യാൺ ചൂണ്ടിക്കാട്ടി. ഹരിയാന, യുപി, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിൽ വരികയും ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നു. സർവേ പ്രകാരം ഇവരുടെ കണക്ക് 15-20 ലക്ഷത്തിനിടയിലാണ്.

ഉത്തർപ്രദേശ്, ബിഹാർ, ഛത്തീസ്ഗഡ് തുടങ്ങി ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് അവർക്ക് വരുമാനം വേണം, പക്ഷെ ഹിന്ദി വേണ്ട. ഇത് അന്യായമല്ലേ? അവർ ബിഹാറിൽ നിന്നുള്ള തൊഴിലാളികളെ സ്വാഗതം ചെയ്യുന്നു, എന്നാൽ അവരുടെ ഭാഷ നിരസിക്കുന്നു. എന്തുകൊണ്ടാണ് ഈ വൈരുദ്ധ്യം? ഈ മനോഭാവം മാറേണ്ടതല്ലേെയെന്നും അദ്ദേഹം ചോദിച്ചു.

ഡിഎംകെ സർക്കാരിന്റെ ഹിന്ദി വിദ്വേഷം വാർത്തകളിൽ ഇടംപിടിക്കുന്നതിനിടെയാണ് ആന്ധ്രാ ഉപമുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ബജറ്റ് ടീസർ പുറത്തിറക്കിയ തമിഴ്നാട് സർക്കാർ രൂപയുടെ ചിഹ്നം ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. രൂപയുടെ ദേശീയ ചിഹ്നം ബഹിഷ്കരിച്ച് പകരം ‘രു’ എന്ന പദം തമിഴിൽ എഴുതിയാണ് ഡിഎംകെ സർക്കാർ ബജറ്റ് ടീസർ പുറത്തിറക്കിയത്. രൂപയുടെ ദേശീയ ചിഹ്നമായ ‘₹’ തമിഴ്നാട്ടുകാരനാണ് രൂപകൽപ്പന ചെയ്തതെന്ന് വിസ്മരിച്ചാണ് ഡിഎംകെ സർക്കാരിന്റെ നടപടി. ഈ ചിഹ്നത്തിന് ഹിന്ദി അക്ഷരത്തിന്റെ സാമ്യം ഉണ്ടെന്നതാണ് ബഹിഷ്കരണത്തിന് കാരണമായി വിലയിരുത്തുന്നത്.

Tags: tamil naduhindiPawan KalyandmktamilLanguage Raw
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies