എല്ലാവരും സദ്യയുണ്ണുമ്പോൾ തിരുവോണനാളിൽ പട്ടിണി കിടക്കുന്ന മൂന്നില്ലങ്ങൾ; നൂറ്റാണ്ടുകളുടെ ദോഷം നീക്കാൻ ഉണ്ണാവ്രതം നോറ്റ് കാരണവന്മാർ
പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള സദ്യയും വള്ളംകളിയുമെല്ലാം നമുക്ക് പരിചിതമാണെങ്കിലും അപരിചിതമായ പല വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അവശേഷിപ്പുകൾ ആറന്മുളയിൽ ഇപ്പോഴുമുണ്ട്. തിരുവോണനാളിൽ ഉണ്ണാവ്രതം അനുഷ്ഠിക്കുന്ന മൂന്നില്ലങ്ങളെപ്പറ്റി അധികമാരും കേട്ടിട്ടില്ല. ...







