എല്ലാവരും സദ്യയുണ്ണുമ്പോൾ തിരുവോണനാളിൽ പട്ടിണി കിടക്കുന്ന മൂന്നില്ലങ്ങൾ; നൂറ്റാണ്ടുകളുടെ ദോഷം നീക്കാൻ ഉണ്ണാവ്രതം നോറ്റ് കാരണവന്മാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എല്ലാവരും സദ്യയുണ്ണുമ്പോൾ തിരുവോണനാളിൽ പട്ടിണി കിടക്കുന്ന മൂന്നില്ലങ്ങൾ; നൂറ്റാണ്ടുകളുടെ ദോഷം നീക്കാൻ ഉണ്ണാവ്രതം നോറ്റ് കാരണവന്മാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2024, 10:25 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള സദ്യയും വള്ളംകളിയുമെല്ലാം നമുക്ക് പരിചിതമാണെങ്കിലും അപരിചിതമായ പല വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അവശേഷിപ്പുകൾ ആറന്മുളയിൽ ഇപ്പോഴുമുണ്ട്. തിരുവോണനാളിൽ ഉണ്ണാവ്രതം അനുഷ്ഠിക്കുന്ന മൂന്നില്ലങ്ങളെപ്പറ്റി അധികമാരും കേട്ടിട്ടില്ല. ഏതോ കാലത്ത് അബദ്ധത്തിൽ പറ്റിപോയ തെറ്റിന് പ്രായശ്ചിത്തമെന്നോണമാണ് ഇല്ലത്തെ കാരണവന്മാർ ഉണ്ണാവ്രതം അനുഷ്ഠിക്കുന്നത്. നൂറ്റാണ്ടുകൾക്ക് ശേഷവും തലമുറകൾ ഏറ്റുവാങ്ങി ആചാരം തുടർന്ന് പോരുകയാണ്.

ആചാരം എന്ന് തുടങ്ങിയെന്ന് ആർക്കുമറിയില്ല. നൂറ്റാണ്ടുകൾക്ക്‌ മുൻപ് ആറന്മുള ദേവസ്വം വഴിയായിരുന്നു ദേശത്തെ വയലുകൾ. നൂറ്റാണ്ടുകൾക്ക് മുൻപ് നെല്ലുതേടി വന്ന ഒരു സാധു സ്ത്രീ ആരും കാണാതെ പെരുമഴയത്ത് നെല്ലു കാത്ത് നിന്ന് ഒരു മഠത്തിനുമുന്നിൽ പട്ടിണി കാരണം മരിച്ചുവീണു. അതിനുള്ള പ്രായശ്ചിത്തമാണ് തിരുവോണനാളിലെ ഉണ്ണാവ്രതം. ആറന്മുളയിലെ പൂത്തേടത്തില്ലത്ത് അക്കീരമൺ രാധാകൃഷ്‌ണൻ മൂസേത്ത് ഉണ്ണാവ്രതം ആചരിക്കാൻ തുടങ്ങിയിട്ട് 20 വർഷമായി. തെക്കേടത്തില്ലത്ത് നാരായണൻ മൂസേത്ത് മൂന്ന് വർഷവും.

പഴയ പത്തുമഠങ്ങൾ ഇന്നില്ല. എന്നാൽ മംഗലപ്പള്ളി അടക്കം മൂന്ന് കുടുംബങ്ങളാണ് ഉണ്ണാവ്രതം അനുഷ്ഠിക്കുന്നത്. അത്താഴപൂജ കഴിഞ്ഞ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിവേദിക്കുന്ന ഇളനീരോ പഴമോ കഴിച്ചാണ് തിരുവോണനാളിലെ ഉണ്ണാവ്രതം അവസാനിപ്പിക്കുന്നത്.

ആറന്മുള കണ്ണങ്ങാട്ട് മഠത്തിലെ ആൽത്തറയിലെ കൽക്കെട്ടിൽ നെല്ലുതേടിവന്ന സ്ത്രീയുടെ രൂപം കൊത്തിയിട്ടുണ്ട്. കാലമേറെയായിട്ടും തലമുറകൾ കൈമാറി ഉണ്ണാവ്രതം ഈ തിരുവോണനാളിലും തുടർന്ന് പോരുന്നു.

Tags: AranmulaBeliefThiruvonammythUnnavrathamstravingIllams
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies