അത്തപ്പൂക്കളത്തിന്റെ ഐതിഹ്യവും, പ്രാധാന്യവും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അത്തപ്പൂക്കളത്തിന്റെ ഐതിഹ്യവും, പ്രാധാന്യവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2020, 09:26 am IST
Facebook
Twitter
WhatsAppTelegram

അത്തം മുതൽ തിരുവോണം വരെ വീടുകളിൽ ഒരുക്കുന്ന ഒന്നാണ് അത്തപൂക്കളം . ഇന്ന് അത്തപ്പൂക്കളം ഒരുക്കുന്നതിന്റെ പ്രാധാന്യമോ , പരമ്പരാഗത രീതികളോ ,ഐതിഹ്യമോ പുതുതലമുറക്കറിയില്ല . ഇന്ന് സ്കൂളുകളിലും , കോളേജിലും , ജോലി സ്ഥലങ്ങളിലും , ഓണത്തോടനുബന്ധിച്ചു നടക്കുന്ന മത്സരങ്ങളിലും മറ്റും ഒരുക്കുന്ന വർണ്ണശബളമായ ഒരലങ്കാരം എന്നതിന് പുറമെ മറ്റൊന്നും ഇന്ന് പ്രധാനമല്ല .

അത്തപ്പൂക്കളത്തിന് തൃക്കാക്കരയപ്പനുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരൈതിഹ്യം ഉണ്ട് . അത്തം മുതൽ തിരുവോണം വരെ തൃക്കാക്കരയ്യപ്പന്‌ എഴുന്നള്ളി ഇരിക്കുവാൻ വേണ്ടിയാണ് പൂക്കളം ഒരുക്കിയിരുന്നത് . എന്നാൽ തൃക്കാക്കരയിൽ നിന്ന് ദൂരെ വസിക്കുന്നവർക്ക് തൃക്കാക്കരയപ്പന്റെ അടുത്ത് ചെന്ന് പൂക്കളം ഒരുക്കാൻ കഴിയാതെ വന്നപ്പോൾ , അവരുടെ സങ്കട നിവർത്തിക്കായി , വീടുകളിൽ തന്നെ പൂക്കളം ഒരുക്കി അതിൽ തന്നെ പ്രതിഷ്ഠിച്ചു ആരാധിച്ചു കൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുമതി നൽകി എന്നും അതിൽ പിന്നെയാണ് വീടുകളിൽ പൂക്കളം ഒരുക്കി തുടങ്ങിയത് എന്നും പറയപ്പെടുന്നു .

മഹാവിഷ്ണുവിന്റെ അവതാരമായ വാമനൻ , ചക്രവർത്തിയായിരുന്ന മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്‌ത്തിയതും , തന്റെ പ്രജകളെ കാണാൻ വർഷത്തിൽ ഒരു ദിവസം ഭൂമിയിലേക്ക് എഴുന്നെള്ളാൻ ചക്രവർത്തിക്ക് വാമനൻ അനുമതി നൽകിയെന്നും , അതിൻ പ്രകാരം ചിങ്ങ മാസത്തിലെ തിരുവോണം നാളിൽ എഴുന്നെള്ളുന്ന മാവേലിയെ സ്വീകരിക്കാൻ ആണ് പൂക്കളം ഒരുക്കുന്നതെന്നും കരുതപ്പെടുന്നു .

അത്തപൂക്കളം ഒരുക്കുന്നതിന് പരമ്പരാഗതമായി ആചരിച്ചു പോരുന്ന ചില രീതികളുണ്ട് . പ്രാദേശികമായ ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ആചാരങ്ങൾ ഒന്ന് തന്നെയാണ് . അത്തം മുതൽ പത്തു ദിവസം അതായത് തിരുവോണം വരെയാണ് പൂക്കളം ഇടുന്നത് . മുറ്റത്ത് ചാണകം കൊണ്ട് മെഴുകി ആദ്യം കളമൊരുക്കുന്നു . പിന്നീട് ഒരു ഉരുള ചാണകത്തിന് മേൽ തുളസിയില വെച്ചതിന് ശേഷം അതിന് ചുറ്റുമായി തുമ്പപ്പൂ ഇടുന്നു . ആദ്യ ദിനമായ അത്തം നാളിൽ ഒരു നിര പൂക്കൾ മാത്രമേ ഉണ്ടാവൂ . എല്ലാ ദിനവും പുതിയ പൂക്കൾ മാത്രമേ പൂക്കളം ഉണ്ടാക്കാൻ ഉപയോഗിക്കാവൂ . പിന്നീട് ഓരോ ദിനവും കഴിയുമ്പോൾ പൂക്കളത്തിന്റെ വലിപ്പം കൂടി വരുന്നു .

ആദ്യ ദിനം തുമ്പൂപൂവിന്റെ ഒരു നിരയെ ഉണ്ടാവാൻ പാടുള്ളൂ . രണ്ടാമത്തെ ദിവസം രണ്ടു നിരയും രണ്ടു തരം പൂക്കളും ഉപയോഗിക്കാം . മൂന്നാം ദിനം മൂന്നു നിരയും മൂന്ന് തരം പൂക്കളും ഉപയോഗിക്കുന്നു . ചോതി നാളിൽ ഇടുന്ന പൂക്കളം മുതലേ ചുവന്ന പൂക്കളും ചെമ്പരത്തിയും ഉപയോഗിക്കൂ . ഉത്രാടത്തിന് പൂക്കളം പരമാവധി വലുപ്പത്തിൽ ഇടുകയും മൂലം നാളിൽ പൂക്കളം ചതുരാകൃതിയിലും ആയിരിക്കണം . ചിലയിടങ്ങളിൽ ഓരോ ദിനം ഓരോ നിറത്തിലുള്ള പൂക്കളിൽ തുടങ്ങി പത്താം നാൾ പത്തു നിറത്തിലുള്ള പൂക്കൾ കൊണ്ട് പൂക്കളം ഒരുക്കുന്നു .

തിരുവോണ നാളിൽ മണ്ണ് കൊണ്ടോ തടി കൊണ്ടോ നിർമ്മിച്ച തൃക്കാക്കരയപ്പനെ , അരിമാവ് കൊണ്ടെഴുതിയ കളത്തിൽ വാഴയിലയിൽ പ്രതിഷ്ഠിക്കുന്നു . ഓണം കാണാൻ എത്തുന്ന തൃക്കാക്കരയപ്പനെ ആർപ്പുവിളികൾ കൊണ്ടും കുരവയിട്ടുമാണ് സ്വീകരിക്കുക . പാലട , പഴം , ശർക്കര എന്നിവയാണ് തൃക്കാക്കരയപ്പന് നേദിക്കുക . പിന്നീട് സദ്യയും , കളികളും ഒക്കെയായി എല്ലാവരും ആഘോഷങ്ങളിൽ ഏർപ്പെടുകയായി . ഇതായിരുന്നു ഒരുകാലത്ത് മലയാളികൾ കൊണ്ടാടിയിരുന്ന ഓണം .

Tags: onamThiruvonamOnam FestivalOnapookkalamOnam Celebration
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies