പി.ടി.യുടെ ഓർമ്മയിൽ ഒരിക്കൽ കൂടി നിയമസഭ; കേട്ടില്ലെന്ന് നടിക്കാനാകാത്ത ശബ്ദമായിരുന്നു പി.ടി.തോമസിന്റേതെന്ന് മുഖ്യമന്ത്രി; നിലപാടുകളിലെ കാര്‍ക്കശ്യം പി.ടി.യെ വ്യത്യസ്തനാക്കിയെന്ന് വിഡി സതീശൻ
തിരുവനന്തപുരം: അന്തരിച്ച തൃക്കാക്കര എംഎല്‍എ പി.ടി.തോമസിന് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകള്‍ മാത്രം സ്വീകരിച്ച് മുന്നോട്ട് പോയ വ്യക്തിയായിരുന്നു പി.ടി.തോമസെന്ന് മുഖ്യമന്ത്രി പറഞ്ഞു. ...