പി.ടി.യുടെ ഓർമ്മയിൽ ഒരിക്കൽ കൂടി നിയമസഭ; കേട്ടില്ലെന്ന് നടിക്കാനാകാത്ത ശബ്ദമായിരുന്നു പി.ടി.തോമസിന്റേതെന്ന് മുഖ്യമന്ത്രി; നിലപാടുകളിലെ കാര്‍ക്കശ്യം പി.ടി.യെ വ്യത്യസ്തനാക്കിയെന്ന് വിഡി സതീശൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പി.ടി.യുടെ ഓർമ്മയിൽ ഒരിക്കൽ കൂടി നിയമസഭ; കേട്ടില്ലെന്ന് നടിക്കാനാകാത്ത ശബ്ദമായിരുന്നു പി.ടി.തോമസിന്റേതെന്ന് മുഖ്യമന്ത്രി; നിലപാടുകളിലെ കാര്‍ക്കശ്യം പി.ടി.യെ വ്യത്യസ്തനാക്കിയെന്ന് വിഡി സതീശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2022, 09:49 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: അന്തരിച്ച തൃക്കാക്കര എംഎല്‍എ പി.ടി.തോമസിന് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകള്‍ മാത്രം സ്വീകരിച്ച് മുന്നോട്ട് പോയ വ്യക്തിയായിരുന്നു പി.ടി.തോമസെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.ടി.തോമസിന് എന്നും തന്റേതായ നിലപാടുകള്‍ ഉണ്ടായിരുന്നു. ചിലപ്പോഴെങ്കിലും അത് വ്യക്തിനിഷ്ഠമായി വന്നിരിക്കാം. എങ്കിലും അതൊക്കെ അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകള്‍ തന്നെയായിരുന്നു. അദ്ദേഹത്തോട് യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകാം. വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാട് അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക പ്രശ്‌നമടക്കമുള്ള വിഷയങ്ങളില്‍ തന്റെ പാര്‍ട്ടിക്കും മുന്നണിക്കും പോലും സ്വീകാര്യമല്ലാത്ത നിലയില്‍ പി.ടി.തോമസിനെ നമ്മള്‍ കണ്ടിട്ടുണ്ട്. സാമുദായിക വിഷയങ്ങളിലും വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിച്ചു. അദ്ദേഹത്തിന് ശരി എന്ന് തോന്നുന്നവ മാത്രമാണ് പിന്തുടര്‍ന്നത്. മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് നോക്കാതെ എടുക്കുന്ന നിലപാടുകളാണ് സ്വന്തം പാര്‍ട്ടിയില്‍ പോലും പി.ടി.തോമസിനെ വേറിട്ട് നിര്‍ത്തിയിരുന്നത്. സംസ്‌കാരചടങ്ങുകള്‍ മതനിരപേക്ഷമാകണം എന്ന പി.ടി.തോമസിന്റെ തീരുമാനം മാതൃകാപരമായിരുന്നു. കേട്ടില്ലെന്ന് നടിക്കാനാകാത്ത ശബ്ദമായിരുന്നു പി.ടി.തോമസിന്റേത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ വിവാദമായപ്പോഴും വിട്ടുവീഴ്ചയില്ലാതെ നിന്ന നേതാവായിരുന്നു പി.ടി.തോമസ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ഈ ഭൂമിയില്‍ ജീവിച്ച് കൊതി തീരാതെയാണ് പി.ടി.തോമസ് നമ്മളില്‍ നിന്ന് വേര്‍പെട്ട് പോയത്. അവിശ്വസനീയമായ വേര്‍പാട് യുഡിഎഫിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. വളരെ വ്യത്യസ്തനായിരുന്നു അദ്ദേഹം. നിലപാടുകളിലെ കാര്‍ക്കശ്യം പി.ടി.യെ വ്യത്യസ്തനാക്കി. ഏത് നിയോഗം ഏറ്റെടുക്കുമ്പോഴും പൂര്‍ണമായ പ്രതിബദ്ധത കാണിച്ചു. ഉറച്ച നിലപാടുകള്‍ വിവാദമായപ്പോഴും അതിലൊന്നും വിട്ടുവീഴ്‌ച്ചയില്ലാതെ മുന്നോട്ട് പോയി. പി.ടി തോമസ് ഒരു പോരാളിയായിരുന്നു. ലോട്ടറി മാഫിയയ്‌ക്കെതിരായ സമരത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഖനന മാഫിയ്‌ക്കെതിരെ നിലപാടെടുത്ത പി.ടി.തോമസിന് വെല്ലുവിളികള്‍ നേരിടേണ്ടിവന്നു എന്നാല്‍ അതില്‍ നിന്ന് പിന്‍മാറിയില്ലെന്നും വി.ഡി.സതീശന്‍ അനുസ്മരിച്ചു.

Tags: Pinarayi VijayanP.T THOMASv d satheesan
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies