അഹമ്മദാബാദ് : കബഡി ലോകകപ്പിൽ തായ് ലൻഡിനെ നിഷ്പ്രഭമാക്കി ഇന്ത്യ ഫൈനലിൽ കടന്നു. അഹമ്മദാബാദിൽ നടന്ന സെമിഫൈനലിൽ 73-20 നാണ് ഇന്ത്യ തായ് ലൻഡിനെ തോൽപ്പിച്ചത്. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ ഇറാനെ നേരിടും.
ഇന്ത്യക്ക് വേണ്ടി ഉജ്ജ്വല പ്രകടനം കാഴ്ചവച്ച പ്രദീപ് നർവാൾ 14 പോയിന്റാണ് സ്വന്തം അക്കൗണ്ടിൽ കുറിച്ചത് . 11 പോയിന്റ് നേടിയ അജയ് താക്കൂർ നർവാളിന് ഉറച്ച പിന്തുണ നൽകി. 7 പോയിന്റുമായി നിതിൻ തോമറും നല്ല പ്രകടനം കാഴ്ച വച്ചു.