ഒഡിഷ : ഇന്ത്യയുടെ ദീർഘദൂര ആണവ ബാലിസ്റ്റിക് മിസൈൽ അഗ്നി -4 വിജയകരമായി വിക്ഷേപിച്ചു . ഒഡിഷയിലെ അബ്ദുൾ കലാം ദ്വീപിൽ നിന്നായിരുന്നു വിക്ഷേപണം . പരീക്ഷണം പൂർണ വിജയമാണെന്ന് ആധികൃതർ അറിയിച്ചു.
ഭൂതല ഭൂതല മിസൈലായ അഗ്നിയുടെ ദൂര പരിധി 4000 കിലോമീറ്ററാണ് . ഒരു ടണ്ണോളം ആണവായുധം വഹിക്കാനുള്ള ശേഷിയുണ്ട് . സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ് ( എസ് എഫ് സി ) ആണ് അഗ്നി പരീക്ഷണം നടത്തിയത്. 20 മീറ്റർ നീളവും 17 ടൺ ഭാരവുമുണ്ട് അഗ്നി 4 ന് .
അഗ്നി – 4 ന്റെ ആറാമത്തെ പരീക്ഷണമാണ് വിജയകരമായി നടത്തുന്നത് . നേരത്തെ 2011, 2012 , 2014 ( രണ്ട് പ്രാവശ്യം ) , 2015 വർഷങ്ങളിലും മിസൈൽ വിജയകരമായി വിക്ഷേപിച്ചിരുന്നു