തൃശ്ശൂർ: തൃശ്ശൂര്‍ പൂരത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. ക്ഷേത്രോത്സവങ്ങളില്‍ കൈകടത്താനുളള നീക്കത്തിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
തൃശ്ശൂര്‍ പൂരത്തിനും ചെറുപൂരങ്ങള്‍ക്കും നിയന്ത്രണമേര്പ്പെടുതതിയുളള തീരുമാനത്തിനെതിരെ ഹര്‍ത്താലുള്‍പ്പെടെ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പിന്‍വാങ്ങല്‍. പൂരം അതുമായി ബന്ധപ്പെട്ട എല്ലാ ആചാര അനുഷ്ഠാനങ്ങളും പാലിച്ചു കൊണ്ട് തന്നെ നടത്താന്‍ അനുമതി നല്‍കുന്നതിനൊപ്പം വേണ്ട സുരക്ഷാ മേല്‍നോട്ടം സര്‍ക്കാര്‍ വഹിക്കാനും തീരുമാനിച്ചു. എന്നാല്‍ സംസ്ഥാനത്തെ മറ്റ് ചെറുപൂരങ്ങളുടെ കാര്യത്തില്‍ മന്ത്രിസഭാ യോഗം വ്യക്തത വരുത്തിയിട്ടില്ല.