ഐ എസിനുവേണ്ടി ധനസമാഹരണം; 2 പേർക്ക് ഏഴു വർഷം തടവുശിക്ഷ

ന്യൂഡൽഹി: ഭീകരവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി ധനസമാഹരണം നടത്തിയ രണ്ടു പേർക്ക് ഏഴു വർഷം തടവുശിക്ഷ വിധിച്ച് പ്രത്യേക കോടതി ഉത്തരവായി. ജമ്മു കശ്മീർ സ്വദേശി അസർ ഉൾ ഇസ്ലാം, മഹാരാഷ്ട്ര സ്വദേശി ഫർഹാൻ ഷെയിഖ് എന്നിവർക്കാണ് കോടതി തടവുശിക്ഷ വിധിച്ചത്.

ക്രിമിനൽ ഗൂഢാലോചന, യു.എ.പി.എ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിട്ടുളളത്. അതേസമയം ബാഹ്യപ്രേരണയൊന്നും കൂടാതെ തങ്ങൾ ചെയ്ത കുറ്റത്തിൽ പശ്ചാത്തപിക്കുന്നതായും, ശിക്ഷയിൽ ഇളവു നൽകണമെന്നും ഇവർ കോടതിയോട് അപേക്ഷിച്ചു.

Close