ജയ്പൂർ: നിയന്ത്രണംവിട്ട കാർ റോഡ് സൈഡിൽ ഉറങ്ങിക്കിടന്നവരുടെമേൽ പാഞ്ഞുകയറി മൂന്ന് പേർ മരിച്ചു. എട്ടോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലെ ദൗസ ജില്ലയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം.
രാജു (50),രാജുവിന്റെ എഴുപതുകാരിയായ അമ്മ, 6 വയസ്സുകാരി പാരി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ എട്ടു പേരിൽ 2 പേരെ ഡിസ്ചാർജ് ചെയ്തതായും ബാക്കി 6 പേരെ തുടർ ചികിത്സക്കായി ജയ്പൂരിലെ എസ് എം എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മാഹ്വ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്റ്റർ അജയ് സിംഗ് അറിയിച്ചു. അപകടമുണ്ടാക്കിയ കാർ പിടിച്ചെടുത്തതായും ഒളിവിൽ പോയ കാർ ഡ്രൈവർക്കായി തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.