വിഘടന വാദികൾക്ക് പാക് സഹായം : എൻ ഐ എ അന്വേഷണം ആരംഭിച്ചു

ശ്രീനഗർ :  ജമ്മു കാശ്മീരിലെ വിഘടനവാദ പ്രവർത്തനങ്ങൾക്ക് പാക് ഭീകര സംഘടനകളിൽ നിന്നും സാമ്പത്തിക സാഹായം ലഭിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലിനെ തുടർന്ന് വിഘടനവാദി നേതാക്കൾക്കെതിരെ എൻ.ഐ.എ അന്വേഷണം ആരംഭിച്ചു. ഹുറീയത്ത് കോൺഫറൻസ് നേതാക്കളായ സയ്യദ് അലി ഷാ ഗിലാനി , നയീം ഖാൻ തുടങ്ങിയ നേതാക്കളുടെ സാമ്പത്തിക സ്രോതസുകളാണ്‌ എൻ.ഐ.എ അന്വേഷിക്കുക.

ജമ്മു കാശ്മീരിൽ സൈനികർക്കെതിരെ കല്ലേറു നടത്തുനതിനും മറ്റു വിഘടനവാദ പ്രവർത്തനങ്ങൾക്കും പാക് ഭീകര സംഘടനകളായ ലഷ്കറെ തൊയിബ ജമാ അത് ഉദവ തുടങ്ങിയ ഭീകര സംഘടനകൾ സാമ്പത്തിക സഹായം നല്കുന്നുവെന്നാണ്‌ കണ്ടെത്തൽ.  കാശ്മീരിൽ സംഘർഷം നിലനിർത്തി ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ച് ഭാരതത്തെ അസ്ഥിരപ്പെടുത്തുകയാണ്‌ ഇത്തരം ശ്രമങ്ങൾക്ക് പിന്നിൽ.

ഹൂറിയത്ത് കോൺഫറൻസ് നേതാക്കളായ സയ്യദ് അലി ഷാ ഗിലാനി , നയീം ഖാൻ, ഗാസ്സി ജാവേദ് ബാബ, ഫറൂഖ് അഹമ്മദ് ദാർ തുടങ്ങിയ നേതാക്കളുടെ സാമ്പത്തിക സ്രോതസുകളാണ്‌ ‍എൻ ഐ എ അന്വേഷിക്കുക.  ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബ നേതാവ് ഹാഫിസ് സയിദുമായും മറ്റ് പാകിസ്ഥാൻ കേന്ദ്രീകൃത ഭീകര സംഘടനകളുമായും ബന്ധമുള്ള കേന്ദ്രങ്ങളിൽ നിന്ന് ഇവർക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുവെന്ന സൂചനകളെ തുടർന്നാണ്‌ എൻ.ഐ.എ പ്രാഥമികാന്വേഷണം ആരംഭിച്ചത്.

വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ഇവരെ വരു ദിവസങ്ങളിൽ  എൻ.ഐ.എ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. കഴിഞ്ഞ വർഷം  കശ്മീരിൽ സംഘർഷം രൂക്ഷമായ സമയങ്ങളിൽ ഇവർ നടത്തിയ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. കേന്ദ്ര സർക്കാറിന്റെ നോട്ട് നിരോധനത്തിനു ശേഷം ഇവർ നടത്തിയ ചില സാമ്പത്തിക ഇടപാടുകൾ സംശയാസ്പദമാണെന്ന് എൻ.ഐ.ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

Close