കോൺഫെഡറേഷൻസ് കപ്പ് ഫുട്ബോളിൽ പോർച്ചുഗലിനെ മെക്സിക്കോ സമനിലയിൽ തളച്ചു. ആവേശകരമായ മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതമടിച്ച് സമനിലയിൽ പിരിയുകയായിരുന്നു.
3 ആം മിനിട്ടിൽ റിക്കാർഡോ ക്വറേസ്മയിലൂടെ പോർച്ചുഗലാണ് ആദ്യം ഗോളടിച്ചത്. എട്ടുമിനിറ്റിനകം ഹാവിയർ ഹെർണാണ്ടസ് മെക്സിക്കോയെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതി അതിവേഗ മുന്നേറ്റങ്ങളുമായി പോർച്ചുഗലും മെക്സിക്കോയും ആരാധകരെ ആവേശത്തിലാഴ്ത്തി. 86 ആം മിനിട്ടിൽ സെഡ്രിക് ഗോളിലൂടെ പോർച്ചുഗൽ ജയമുറപ്പിച്ചെങ്കിലും അധിക സമയത്ത് മൊറേനോയുടെ ഹെഡ്ഡർ മെക്സിക്കോയ്ക്ക് സമനില സമ്മാനിച്ചു.