വോട്ട് ജിഹാദ് നടപ്പാകണോ രാമരാജ്യം വേണോ എന്ന് വോട്ടർമാർ തീരുമാനിക്കേണ്ട സമയമാണിത്; ഇന്ത്യ ചരിത്രപരമായ വഴിത്തിരിവിലാണെന്നും പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വോട്ട് ജിഹാദ് നടപ്പാകണോ രാമരാജ്യം വേണോ എന്ന് വോട്ടർമാർ തീരുമാനിക്കേണ്ട സമയമാണിത്; ഇന്ത്യ ചരിത്രപരമായ വഴിത്തിരിവിലാണെന്നും പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 07:36 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വോട്ട് ജിഹാദ് നടപ്പാകണോ അതോ രാമരാജ്യം വേണോ എന്ന് വോട്ടർമാർ തീരുമാനിക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഇന്ത്യ അതിന്റെ ചരിത്രത്തിലെ നിർണായകമായ വഴിത്തിരിവിൽ എത്തിനിൽക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്‌ട്രയിൽ നടന്ന ഒരു തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” പാകിസതാൻ ഭീകരർ ഇന്ത്യയ്‌ക്കെതിരെ ജിഹാദ് ചെയ്യുമെന്നാണ് ഭീഷണി മുഴക്കുന്നത്. നമ്മുടെ രാജ്യത്ത് കോൺഗ്രസുകാർ എനിക്കെതിരെ വോട്ട് ജിഹാദ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതായത് ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടവരോട് മോദിക്കെതിരെ ഒന്നിച്ച് നിന്ന് വോട്ട് ചെയ്യണമെന്നാണ് അവർ പറയുന്നത്. കോൺഗ്രസ് എന്തൊരു മോശം അവസ്ഥയിലേക്കാണ് വീണ് കിടക്കുന്നതെന്ന് നിങ്ങൾ നോക്കൂ. വോട്ട് ജിഹാദിനെ നിങ്ങൾ ആരെങ്കിലും അംഗീകരിക്കുമോ? എന്നും” പ്രധാനമന്ത്രി ചോദിച്ചു.

ബിജെപിയെ പരാജയപ്പെടുത്താൻ മുസ്ലീങ്ങൾ വോട്ട് ജിഹാദ് നടത്തണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ അനന്തരവളും എസ്പി നേതാവുമായ മരിയ ആലം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിമർശനം. മരിയ ആലത്തിന്റെ പ്രസ്താവനയിൽ ഇൻഡി മുന്നണിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു.

കർണാടകയിലെ സംവരണ വിഷയത്തിലും കോൺഗ്രസിനെതിരെയും ഇൻഡി മുന്നണിക്കെതിരെയും പ്രധാനമന്ത്രി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ” ഒബിസി വിഭാഗത്തിന് കർണാടകയിൽ 27 ശതമാനം സംവരണം ഉണ്ടായിരുന്നു. എന്നാൽ കർണാടകയിലെ കോൺഗ്രസ് സർക്കാർ ഒരു ഫത്വ പുറത്തിറക്കി കർണാടകയിലെ മുഴുവൻ മുസ്ലീങ്ങളേയും ഒബിസിയായി പ്രഖ്യാപിച്ചു. മുസ്ലീങ്ങളെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തിയത് വഴി, ഒബിസിക്ക് ലഭിക്കേണ്ടിയിരുന്ന പലതും അവർ ഒറ്റരാത്രി കൊണ്ട് ഇല്ലാതാക്കി. ഇത് രാജ്യം മുഴുവൻ നടപ്പാക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് നൽകേണ്ട സംവരണം മുഴുവൻ മുസ്ലീങ്ങൾക്ക് നൽകണമെന്നാണ് ഇൻഡി മുന്നണിയിലെ ഒരു നേതാവ് പറഞ്ഞത്. എന്നാൽ മതത്തിന്റെ അടിസ്ഥാനത്തിലല്ല, സാമൂഹിക പിന്നാക്ക അവസ്ഥയെ അടിസ്ഥാനമാക്കിയാണ് സംവരണം നൽകേണ്ടതെന്നും” പ്രധാനമന്ത്രി പറഞ്ഞു.

Tags: pm modiFEATURED2ELECTION NEWS 2024
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies