ലോകേഷിന് ലോക റെക്കോഡ്

ന്യൂഡൽഹി : ഇന്ത്യൻ ഓപ്പണിംഗ് ബാറ്റ്സ്മാൻ ലോകേഷ് രാഹുലിന് ലോക റെക്കോഡ് .ടെസ്റ്റിൽ തുടർച്ചയായ ഏഴ് അർദ്ധ സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോഡാണ് ലോകേഷ് സ്വന്തമാക്കിയത്.

സർ .എവർട്ടൺ വീക്ക്സ് , ആൻഡി ഫ്ളവർ, ശിവനാരായൻ ചന്ദർ പോൾ, കുമാർ സങ്കക്കാര , ക്രിസ് റോജേഴ്സ് എന്നിവരാണ് ലോകേഷിനൊപ്പം മറ്റു രാജ്യങ്ങളിൽ നിന്ന് ഈ റെക്കോഡ് നേടിയവർ. 2017 ൽ ഏറ്റവും കൂടുതൽ അർദ്ധ സെഞ്ച്വറി നേടിയതും നിലവിൽ ലോകേഷാണ് .

ചേതേശ്വർ പൂജാരയും ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ഡീൽ എൽഗറുമാണ് രണ്ടാം സ്ഥാനത്തുള്ളത് .

Close