ആശിഷ് നെഹ്റ വിരമിക്കുന്നു ; ന്യൂസിലന്റിനെതിരെയുള്ളത് അവസാന മാച്ച്

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം ആശിഷ് നെഹ്റ ക്രിക്കറ്റ് മൽസരങ്ങളിൽ നിന്നും വിരമിക്കുന്നു.നവംബർ 1 നു ന്യൂസിലന്റിനെതിരെ നടക്കുന്ന മൽസരം തന്റെ ക്രിക്കറ്റ് ജീവിതത്തിലെ അവസാന മാച്ചായിരിക്കുമെന്നും നെഹ്റ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തന്റെ ജന്മസ്ഥലത്തിനു സമീപത്തെ ഫിറോഷ കോട്ലയിൽ നടക്കുന്ന മൽസരത്തിൽ നിന്നും വിരമിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്.വിരമിച്ച ശേഷം ഐ പി എൽ മൽസരങ്ങളിൽ കളിക്കാൻ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോച്ച് രവി ശാസ്ത്രി,സ്ക്കിപ്പർ വിരാട് കോഹ്ലി തുടങ്ങിയവരുമായി ചർച്ച ചെയ്തശേഷമാണ് നെഹ്റ തീരുമാനം പ്രഖ്യാപിച്ചത്.

17 ടെസ്റ്റ് മൽസരങ്ങൾ,120 ഏകദിന മൽസരങ്ങൾ,26 ട്വൻറ്റി ട്വൻറ്റി മൽസരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്.
ഏകദിനമൽസരങ്ങളിൽ 157 ഉം,ടെസ്റ്റിൽ 44 ഉം, ട്വൻറ്റി ട്വൻറ്റി യിൽ 34 വിക്കറ്റുകളും നേടിയിട്ടുണ്ട്.

 

Close