ഭോപ്പാല്‍ : പെണ്‍കുട്ടികള്‍ക്കായി പുതിയ പദ്ധതികള്‍ ആരംഭിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍.12 -ാം ക്ലാസ് പരീക്ഷയില്‍ 85 ശതമാനം മാര്‍ക്ക് വാങ്ങുന്ന പെണ്‍കുട്ടികള്‍ക്ക് ബുക്കും സൈക്കിളും ലാപ്ടോപ്പും സൗജന്യമായി നല്‍കും.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 31 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.ആറാം ക്ലാസില്‍ പ്രവേശനം നേടുന്ന പെണ്‍കുട്ടികള്‍ക്ക് 2000 രൂപ വീതം നല്‍കും.കൂടാതെ ഉയര്‍ന്ന ക്ലാസിലേക്ക് പ്രവേശനം നേടുമ്പോഴും പണം നല്‍കും.
പോലീസ് സേനയിലേക്ക് പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യും.ഇതിനായി 158 സെമി ഉയരം എന്നുളളതില്‍ ഇളവ് വരുത്തും.ഇതോടെ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് പോലീസ് സേനയുടെ ഭാഗമാകാന്‍ സാധിക്കും.