കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കുറുവ അവേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചു.ഇന്ന് പുലര്‍ച്ചെയാണ് സംഭവം.ബിജെപി പ്രവര്‍ത്തകനായ ഹരീഷിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.വീടിനു നേരെയുണ്ടായ കല്ലേറില്‍ ജനലുകള്‍ തകര്‍ന്നു.മറ്റൊരു ബിജെപി പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ തകര്‍ത്തു.

സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പോലീസ് കേസ് എടുത്തു.ബിജെപി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു.സംഭവത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി ജില്ലാ നേതാക്കള്‍ പറഞ്ഞു.

സംഭത്തിനു പിന്നില്‍ സിപിഎം ആണെന്നും ഇതിന് മുമ്പ് ബിജെപി കാറാമ്പുഴയില്‍ സ്ഥാപിച്ച കൊടിമരങ്ങള്‍ സിപിഎമ്മുകാര്‍ നശിപ്പിച്ചിരുന്നു എന്നും പ്രവര്‍ത്തകര്‍ പറയുന്നു

Close