വാഷിംഗ്ടൺ: മുസ്ലീം വിരുദ്ധ ആശയങ്ങൾ പങ്കുവയ്ക്കുന്ന ദൃശ്യങ്ങൾ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്ക് വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിവാദത്തിൽ. ബ്രിട്ടണിലെ തീവ്ര ദേശീയവാദി സംഘടനയായ ബ്രിട്ടന് ഫസ്റ്റിന്റെ ഉപ നേതാവ് ജയ്ഡ ഫ്രാന്സെന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത മൂന്ന് വീഡിയോകളാണ് ട്രംപ് പങ്ക് വെച്ചത്.
മുസ്ലീം കുടിയേറ്റക്കാർ കൗമാരക്കാരനെ മർദ്ധിച്ചു കൊല്ലുന്നു, കന്യാമറിയത്തിന്റെ പ്രതിമ നശിപ്പിക്കുന്നു, അംഗപരിമിതരെ മർദ്ധിക്കുന്നു തുടങ്ങിയ തലകെട്ടുകളിലുള്ള ദൃശ്യങ്ങൾ കടുത്ത മുസ്ലീം വിദ്വേഷം പ്രചരിപ്പിക്കുന്നവയാണെന്നാണ് ആരോപണം.