ബെര്‍ലിന്‍ : വ്യാജ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലുകള്‍ ഉപയോഗിച്ച് ചൈന രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്.ജര്‍മ്മനിയിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ ചോര്‍ത്താന്‍ ആണ് ചൈന വ്യാജ ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ ഉപയോഗിക്കുന്നത്.
ജര്‍മ്മന്‍ ഇന്റലിജന്‍സ് ഏജന്‍സി(ബി എഫ് വി) ആണ് ഇത് കണ്ടെത്തിയത്.ഉന്നത തലത്തിലുളള ജര്‍മന്‍ നേതാക്കളെയാണ് ചൈന ലക്ഷ്യമിടുന്നതെന്ന് ബി എഫ് വി മേധാവി ഹാന്‍സ് ജോര്‍ജ് മാസെന് പറഞ്ഞു.
മന്ത്രാലയം, പാര്‍ലമെന്റ്,സര്‍ക്കാര്‍ ഏജന്‍സികളുടെ വിവരങ്ങള്‍ ചോര്‍ത്താനാണ് ചൈന ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേയും ചൈനയ്ക്കെതിരെ സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.എന്നാല്‍ അന്ന് അതെല്ലാം തളളിക്കളഞ്ഞ ചൈന പക്ഷെ പുതിയ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല.