മാവേലിക്കര : താലൂക്ക് സഹകരണ ബാങ്ക് തഴക്കര ബ്രാഞ്ചിലെ സാമ്പത്തിക ക്രമേക്കേട് കേസിൽ മുൻ പ്രസിഡന്റും സെക്രട്ടറിയും അറസ്റ്റിൽ.
മുൻ പ്രസിഡന്റ് കോട്ടപ്പുറം വി.പ്രഭാകരൻ പിള്ള, ബാങ്ക് സെക്രട്ടറി അന്നമ്മ മാത്യു എന്നിവരാണ് അറസ്റ്റിലായത്.തിരുവല്ല ക്രൈംബ്രാഞ്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
അഴിമതി കണ്ടെത്തിയതിനെ തുടർന്ന് തഴക്കര ബ്രാഞ്ച് മാനേജർ ജ്യോതി മധുവിനെയും നേരത്തെ അറസ്റ് ചെയ്തിരുന്നു. 34കോടി രൂപയുടെ അഴിമതി നടന്നതായാണ് കണ്ടെത്തൽ.
തട്ടിപ്പില്‍ മാവേലിക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കഴിഞ്ഞ മേയിലാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ഗൂഡാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ ഉപയോഗിച്ചുള്ള കൃതൃമം നടത്തല്‍, ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേ സമയം അഴിമതി പുറത്തുകൊണ്ടുവന്ന അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ സർക്കാർ സ്ഥലം മാറ്റാൻ ശ്രമിച്ചത് വലിയ വിവാദമായിരുന്നു.