ജനീവ:യെമനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുളള സഖ്യസേനയുടെ വ്യോമാക്രമങ്ങളില്‍ കൊല്ലപ്പെട്ടത് 136 സാധാരണക്കാര്‍.കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടയിലെ കണക്കാണ് ഐക്യരാഷ്ട്രസഭ പുറത്ത് വിട്ടത്.
ഡിസംബര്‍ ആറിന് ശേഷമുണ്ടായ ആക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കണക്കാണിതെന്ന് യുഎന്‍ മനുഷ്യാവകാശ വക്താവ് പറഞ്ഞു.
യെമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിനെ ഹൂതികള്‍ വധിച്ചതിന് പിന്നാലെയാണ് സൗദി നേതൃത്വത്തിലുളള സഖ്യസേന വ്യോമാക്രമണം ശക്തമാക്കിയത്.
ഇറാന് പിന്തുണയുളള ഹൗതികളുമായി സഖ്യം അവസാനിപ്പിച്ചു സൗദി പക്ഷത്തേക്ക് കൂറുമാറിയ സാലിഹിനെ ഹൂതികള്‍ കൊലപ്പെടുത്തുകയായിരുന്നു.