വാഷിംഗ്ടണ്‍:ജറുസലേമിനെ അംഗീകരിച്ച അമേരിക്കന്‍ നിലപാടിനെ ലോക രാഷ്ട്രങ്ങള്‍ തളളിയതോടെ ഭീഷണിയുമായി ഡോണാള്‍ഡ് ട്രംപ് രംഗത്ത് എത്തി.
ഇന്ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ പ്രമേയത്തില്‍ ഒപ്പുവയ്ക്കുന്ന രാജ്യങ്ങളുടെ പേര് അമേരിക്ക ഓര്‍ത്ത് വയ്ക്കുമെന്ന അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെയുടെ പ്രസ്താവനയെ അംഗീകരിച്ചാണ് ട്രംപ് രംഗത്ത് വന്നത്.
കോടിക്കണക്കിന് യുഎസ് ഡോളര്‍ അമേരിക്കയോട് വാങ്ങിയ ശേഷം ഞങ്ങള്‍ക്കെതിരെ വോട്ട് ചെയ്യുന്നവരെ ഞങ്ങള്‍ നോക്കികൊണ്ടിരിക്കുകയാണ്.അവര്‍ വോട്ട് ചെയ്യട്ടെ.അതിന് ശേഷം കാണാം എന്നാണ് ട്രംപ് പറഞ്ഞത്.
ഐക്യരാഷ്ട്രയുടെ പൊതുസഭ ജറുസലേം വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം ചേരാനിരിക്കേയാണ് ട്രംപിന്റെ ഭീഷണി.
193 അംഗരാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ക്കും ഈ വിഷയത്തില്‍ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ കത്തയച്ചിരുന്നു