സെന്റ് പീറ്റേഴ്സ്ബർഗിൽ സ്ഫോടനം ; നിരവധി പേർക്ക് പരിക്ക്

മോസ്കോ∙ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നടന്ന സ്ഫോടനത്തിൽ നിരവധി പേർക്ക് പരുക്ക്. തിരക്കേറിയ വ്യാപാരസ്ഥലത്തായിരുന്നു സ്ഫോടനമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
10 പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

സെന്റ് പീറ്റേഴ്സ്ബർഗിൽ സ്ഥിതി ചെയ്യുന്ന സൂപ്പർ മാർക്കറ്റിന്റെ സംഭരണ കേന്ദ്രത്തിലാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക നിഗമനം.ഭീകരാക്രമണമാണോ സംഭവിച്ചതെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണ്.

Shares 323

Post Your Comments

Close