ന്യൂഡല്‍ഹി:ജമ്മു കശ്മീര്‍ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാനുളള ഭീകരരുടെ ശ്രമം സൈന്യം തകര്‍ത്തു.ഒരു ഭീകരനെ സൈന്യം വധിച്ചു.
ജമ്മു കശ്മീരിലെ ആര്‍എസ് പുര പ്രവിശ്യയിലാണ് ഭീകരര്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ചത്.ഇന്ന് രാവിലെ ഏഴുമണിക്കാണ് സംഭവം.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സൈന്യം തിരച്ചില്‍ ശക്തമാക്കി.കഴിഞ്ഞ സെപ്റ്റംബറിലും നുഴഞ്ഞ് കയറ്റ ശ്രമത്തിനിടെ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.