വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ സുരക്ഷിതമല്ല, ജാഗ്രതെ !

ജര്‍മനി : വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തലുമായി വിദഗ്ധര്‍.ജര്‍മനിയിലെ വിദഗ്ധ സംഘമാണ് വാട്ആപ്പിന്റെ വിശ്വാസിയതയെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയിരിക്കുന്നത്.

വാട്‌സ്ആപ്പിലൂടെ അയക്കുന്ന സന്ദേശങ്ങള്‍ പ്രേഷകന്റെയും സ്വീകര്‍ത്താവിന്റേയും ഇടയില്‍ ഒതുങ്ങുമെന്നും മൂന്നാമതൊരാള്‍ക്ക് ഈ സന്ദേശങ്ങള്‍ പ്രാപ്യമാകില്ലെന്നുമാണ് വാട്‌സ്ആപ്പ് അവകാശപ്പെടുന്നത്.

എന്നാല്‍ വാട്‌സ്ആപ്പിന്റെ ഈ അവകാശവാദത്തെ ആകെ പിന്‍തളളിയാണ് ജര്‍മനിയിലെ റുഹ്ര യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരുടെ ഒരു സംഘം എത്തിയിരിക്കുന്നത്.

അഡ്മിന്റെ നിയന്ത്രണത്തിലുളള വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അഡ്മിന്റെ അനുവാദമോ അറിവോയില്ലാതെ തന്നെ മറ്റൊരാള്‍ക്ക് ഗ്രൂപ്പില്‍ ആളുകളെ ചേര്‍ക്കാനും അംഗങ്ങള്‍ പങ്കുവെയ്ക്കുന്ന സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും കാണാനും സാധിക്കുമെന്നാണ് വിദഗ്ധ സംഘം അഭിപ്രായപ്പെടുന്നത്.

ഗ്രൂപ്പിനുളളില്‍ മറ്റൊരാള്‍ അതിക്രമിച്ച് കയറുമ്പോള്‍ തന്നെ ഗ്രൂപ്പ് അംഗങ്ങളുടെ ഫോണുകളില്‍ നിന്നും ഒരു രഹസ്യ സന്ദേശം ഇയാളുടെ ഫോണിലേക്ക് അയക്കപ്പെടും.തുടര്‍ന്ന് ഭാവിയില്‍ ഗ്രൂപ്പ് അംഗങ്ങള്‍ എന്തു സന്ദേശങ്ങള്‍ കൈമാറിയാലും അത് ഇയാള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്,

Shares 243

Post Your Comments

Close