ചെന്നൈ : വളർത്തു നായ്ക്കളുടെ കടിയേറ്റ് അറുപത്തെട്ടുകാരിക്ക് ദാരുണാന്ത്യം. മലയാളിയായ ഗൗരിയാണ് മരിച്ചത് . ചെന്നൈയിൽ സ്ഥിരതാമസക്കാരായ ഇവരുടെ മകൻ വളർത്തുന്ന റോട്ട് വീലർ നായ്ക്കളാണ് ഗൗരിയെ ആക്രമിച്ചത്.
വീടിന്റെ താഴത്തെ നിലയിലാണ് വൃദ്ധ ദമ്പതികൾ താമസിക്കുന്നത് . ഇവരുടെ മകനും മരുമകളും ഒന്നാം നിലയിലും . ഒരു വയസും അഞ്ചു വയസുമുള്ള നായ്ക്കളെയാണ് വളർത്തിയിരുന്നത്.
നായ്ക്കളുണ്ടെന്ന് അറിയാതെ വീടിന്റെ ടെറസിലേക്ക് പോയതാണ് അപകടത്തിന് കാരണമായത് . രണ്ട് നായ്ക്കളും ആക്രമിച്ച് മുഖം കടിച്ചു കീറുകയായിരുന്നു. പൊലീസെത്തി മൃതദേഹം പോസ്റ്റ്മാർട്ടത്തിനയച്ചു. ഗൗരിയുടെ മാനസിക നില തകരാറിലായിരുന്നെന്നും പൊലീസ് പറഞ്ഞു.