ജഡ്ജിമാരുടേത് ബാലിശമായ നടപടി; സുപ്രീം കോടതിയിൽ നാലല്ല വേറെയും ജഡ്ജിമാരുണ്ട്: ജസ്റ്റിസ് ആർ എസ് സോധി

ന്യൂഡൽഹി: സുപ്രീം കോടതിയിൽ നാലല്ല വേറെയും ജഡ്ജിമാരുണ്ടെന്ന് ജസ്റ്റിസ് ആർ എസ് സോധി. ജഡ്ജിമാരുടേത് ബാലിശമായ നടപടിയാണെന്നും സോധി പറഞ്ഞു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ 4 ജഡ്ജിമാർ പത്രസമ്മേളനം നടത്തിയ സാഹചര്യത്തിലായിരുന്നു സോധിയുടെ പ്രതികരണം.

നേരത്തെ വിഷയത്തിൽ നാല് ജഡ്ജിമാർക്കെതിരെ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. ഇന്ന് നടന്നത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ജഡ്ജിമാരുടെ ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ കോടതിക്കെതിരെ സംശയമുണ്ടാക്കാനേ ഉപകരിക്കൂവെന്നും കെജി ബാലകൃഷ്ണൻ പറഞ്ഞിരുന്നു..

ഇന്ന് രാവിലെയായിരുന്നു ചീഫ് ജസ്റ്റിസിനെതിരെ സുപ്രീം കോടതിയിലെ 4 ജഡ്ജിമാർ പരസ്യമായി രംഗത്തുവന്നത്.

Post Your Comments

Close