സ്പാനിഷ് ലാലിഗയിൽ ബാഴ്സലോണ വിജയക്കുതിപ്പ് തുടരുന്നു. റയൽ സോഡിഡാഡിനെ രണ്ടിനെതിരെ നാല് ഗോളിനാണ് ബാഴ്സ തകർത്തത്. ആദ്യപകുതി രണ്ട് ഗോളിന് ബാഴ്സലോണ പിന്നിലായിരുന്നു.
രണ്ടാം പകുതി ലൂയി സുവാരസിന്റെ ഇരട്ട ഗോളിന്റെ മികവിലാണ് കറ്റാലന്മാർ തിരിച്ചെത്തിയത്. ടീമിനായി നാലാം ഗോൾ നേടിയ ലയണൽ മെസി യൂറോപ്യൻ ലീഗിൽ ഗെർഡ് മുള്ളറുടെ 366 ഗോളെന്ന റെക്കോർഡ് മറികടന്നു.