കാക്കനാട്: ഭീകര സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റുമായുള്ള ബന്ധത്തെ തുടര്‍ന്ന് കണ്ണൂരില്‍ അറസ്റ്റിലായ ഹംസയെയും കൂട്ടാളികളേയും എന്‍ഐഎ സംഘം ചോദ്യം ചെയ്യല്‍ ആരംഭിച്ചു.
മലയാളി യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ഹംസ. ഐ എസിന്റെ പരിശീലനം പൂര്‍ത്തിയാക്കി സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കവെ പിടിയിലായ ഹംസയെ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.
തുടര്‍ന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്ന ഹംസയും കൂട്ടാളികളും തങ്ങള്‍ക്ക് ഐഎസുമായ് ബന്ധമുണ്ടെന്ന് പോലീസിനോട് സമ്മതിച്ചിരുന്നു.
തുടര്‍ന്നാണ് എന്‍ഐഎ ഇവരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങിയത്. ചോദ്യം ചെയ്യല്‍ തുടര്‍ന്ന് വരികയാണ്.