Tech

ലോകത്തെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ 10 ശതമാനവും വ്യാജന്‍

ഹൈദരാബാദ്: ലോകത്തിലെ ആകെ ഫെയ്‌സ്ബുക്കുകളുടെ എണ്ണത്തില്‍ 200 മില്ല്യണ്‍ അക്കൗണ്ടുകളും വ്യാജമോ യഥാര്‍ത്ഥത്തിന്റെ പകര്‍പ്പോ ആണെന്ന് കണ്ടെത്തി. നിലവില്‍ സജീവമായിട്ടുള്ള അക്കൗണ്ടുകളുടെ 10 ശതമാനം വരുമിത്. ഇന്ത്യ, ഇന്തൊനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലാണ് ഇത്തരം അക്കൗണ്ടുകള്‍ കൂടുതലെന്നും ഫെയ്‌സ്ബുക്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വ്യക്തി അയാളുടെ യഥാര്‍ത്ഥ അക്കൗണ്ട് ഉപയോഗിക്കുന്നതിനു പുറമെ ഒന്നോ അതിലധികമോ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിനെയാണ് വ്യാജമെന്നു പറയുന്നത്.

2017 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഫെയ്‌സ്ബുക്കില്‍ എല്ലാ മാസവും സജീവമായിട്ടുള്ള അക്കൗണ്ടുകളുടെ എണ്ണം 2.13 ബില്ല്യണ്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം കൂടുതലാണിത്. 1.86 ബില്ല്യണ്‍ ആയിരുന്നു ആ വര്‍ഷത്തെ സജീവ അക്കൗണ്ടുകളുടെ എണ്ണം. 114 മില്ല്യണ്‍ വ്യാജ അക്കൗണ്ടുകളും ഉണ്ടായിരുന്നു.

ഇന്ത്യ, വിയറ്റ്‌നാം, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിലാണ് ഉപഭോക്താക്കളുടെ എണ്ണത്തിലും മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് വര്‍ദ്ധന ഉണ്ടായിട്ടുള്ളത്.

Shares 432

Post Your Comments

Close