പ്രീമിയം സ്ട്രീമിംഗിൽ വിപ്ലവം രചിക്കാൻ റിലയൻസ് ജിയോ. ജിയോയുടെ സ്ട്രീമിംഗ് സേവനമായ ജിയോ സിനിമ 29 രൂപ മുതലുള്ള പരസ്യ രഹിത പ്രീമിയം പ്ലാൻ അവതരിപ്പിച്ചു. 89 രൂപ നിരക്കിൽ നാല് ഡിവൈസുകളിൽ സ്ട്രീം ചെയ്യാൻ കഴിയുന്ന ഫാമിലി പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്.
4 K നിലവാരത്തിൽ ഏത് ഉപകരണങ്ങളിലും ഓൺലൈനായും ഓഫ്ലൈനായും സിനിമ, ടിവി ഷോ, കുട്ടികൾക്കായുള്ള പരിപാടികൾ, സീരിസുകൾ തുടങ്ങിയ ആസ്വദിക്കാൻ സാധിക്കും. 89 രൂപയുടെ ഫാമിലി പ്ലാനിൽ നാല് സ്ക്രീനുകളിൽ ഒരേ സമയം ജിയോ സിനിമ ഉപയോഗിക്കാൻ സാധിക്കും. ഐപിഎൽ പോലുള്ള കായിക വിനോദങ്ങൾ പരസ്യങ്ങളോട് കൂടി സൗജന്യമായി ആസ്വദിക്കാനാകും.
നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ തുടങ്ങിയ സ്ട്രീംമിംഗ് പ്ലാറ്റ്ഫോമുകൾക്ക് വൻ വെല്ലുവിളിയാണ് ഇത് ജിയോ സൃഷ്ടിച്ചിരിക്കുന്നത്. പരസ്യ രഹിതമായി 29 രൂപയ്ക്ക് ജിയോസിനിമ പ്ലാൻ നൽകുമ്പോൾ ഒരു മാസത്തെ മൊബൈൽ പ്ലാനിന് 149 രൂപയാണ് നെറ്റ്ഫിക്സ് ഈടാക്കുന്നത്. ബേസിക്ക് പ്ലാനിന് 199 രൂപയും സ്റ്റാർഡേർഡിന് 499 രൂപയും പ്രീമിയത്തിന് 649 രൂപയുമാണ് നെറ്റ്ഫ്ളിക്സ് ആസ്വദിക്കണമെങ്കിൽ ചെലവാകുന്നത്.
ആമസോൺ പ്രൈം വീഡിയോയ്ക്ക് 299 രൂപയും ഈടാക്കുന്നു. പ്രതിവർഷം പ്ലാനുകൾ മാത്രമാണ് ഡിസ്നി നൽകുന്നത്. പരസ്യങ്ങളോട് കൂടി 899 രൂപയാണ് സ്റ്റാൻഡേർഡ് പ്ലാൻ. 1,499 രൂപയാണ് പ്രിമീയം പ്ലാനിന്.