ഗുവാഹത്തി: ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന് ജയം.നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്.
28 ആം മിനിട്ടിൽ വെസ് ബ്രൗണാണ് ഗോൾ നേടിയത്. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് സാധ്യത നിലനിർത്തി.
ബ്ലാസ്റ്റേഴ്സിന് അനുകൂലമായ കോർണർ ജാക്കിചന്ദ് സിംഗ് പോസ്റ്റിനുള്ളിലേക്ക് ഉയർത്തി. ഇത് മനോഹരമായ ഒരു ഹെഡറിലൂടെ ബ്രൗൺ വലയിലാക്കുകയായിരുന്നു.