മലപ്പുറം: മലപ്പുറത്തിന്റെ മണ്ണില്‍ ആവോളം ആവേശം വിതറി ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്ര പാലക്കാട് ജില്ലയിലേക്ക് കടന്നു. ഇന്നലെ വൈകിട്ട് മലപ്പുറം പെരിന്തല്‍മണ്ണയില്‍ നടന്ന പര്യടനത്തിന്റെ സമാപനത്തില്‍ പങ്കെടുക്കാന്‍ സ്ത്രീകളടക്കം വന്‍ ജനാവലിയാണ് ഉണ്ടായിരുന്നത്. കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും സയാമീസ് ഇരട്ടകളാണെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു.
മൂന്നു ദിവസമായി മലപ്പുറം ജില്ലയില്‍ പര്യടനം നടത്തുന്ന വിമോചനയാത്ര പ്രവര്‍ത്തകരെയും മലപ്പുറത്തിന്റെ മണ്ണിനേയും ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ചുകൊണ്ടാണ് പാലക്കാടിലേക്ക് കടക്കുന്നത്. പരപ്പനങ്ങാടി, പൊന്നാനി, താനൂര്‍ തുടങ്ങിയ തീരദേശമേഖലയില്‍ വിമോചനയാത്ര വലിയ ചലനമാണ് സൃഷ്ടിച്ചത്. ബി.ജെ.പിയ്ക്ക് എം.എല്‍.എയെ നല്കാന് കരുത്തുണ്ടെന്ന് തെളിയിക്കുന്ന ജനാവലി തീരദേശമേഖലയില്‍ കാണാനായതില്‍ സന്തോഷമുണ്ടെന്ന് ഏവരുടെയും രാജേട്ടന് പറഞ്ഞിരുന്നു. ആ പ്രവര്‍ത്തകരുടെയടക്കം ആവേശം അതുപോലെ പെരിന്തല്‍മണ്ണയില്‍ വരെ കാണാന്‍ കഴിഞ്ഞു. ജനങ്ങളുടെ മനസില്‍ താമരപ്പൂ വിരിഞ്ഞിരിക്കുകയാണ് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.
സരിത വിഷയത്തില്‍ യു.ഡി.എഫിനെ കുറ്റം പറയാന്‍ എല്‍.ഡി.എഫിന് യാതൊരുവിധ അധികാരവുമില്ല. ലാവ്ലിന്‍കേസില്‍ അടിമുടി ഇപ്പോഴും ദുരൂഹതയാണ്.എല്‍.ഡി.എഫും യു.ഡി.എഫും സയാമീസ് ഇരട്ടകളാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വേങ്ങര, അങ്ങാടിപ്പുറം, മലപ്പുറം, മഞ്ചേരി, എടവണ്ണ, നിലമ്പൂര്‍ എന്നിവിടങ്ങളിലെല്ലാം ചെണ്ടമേളങ്ങളും കലാരൂപങ്ങളുമായാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. വിമോചനയാത്രയില്ലാതിരുന്ന റിപംബ്ലിക് ദിനത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്ത് പി.കെ. വാര്യരെ കണ്ട് അനുഗ്രഹവും വാങ്ങിയാണ് കിുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്ര മലപ്പുറത്ത് നിന്ന് പാലക്കാടിലേക്ക് കടക്കുന്നത്.