ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ദക്ഷിണേന്ത്യയിലെ മുസ്ലീം നേതാക്കളുടെ യോഗം വിളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ പ്രമുഖ മുസ്ലീം നേതാക്കളെയാണ് യോഗത്തിലേക്ക് ക്ഷണിക്കുന്നത്.
യുവാക്കളിലെ ഐ.എസ് സ്വാധീനം തടയാന്‍ മതനേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. കഴിഞ്ഞ ദിവസം ഉത്തരേന്ത്യയില്‍ നിന്നുള്ള പ്രമുഖ മുസ്ലീം മതനേതാക്കളുമായി ആഭ്യന്തര മന്ത്രി രാജ്നാഥ് കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.