ഒരു മാൻ മാർക്ക് കുടയിലൂടെ...
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒരു മാൻ മാർക്ക് കുടയിലൂടെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2016, 11:00 am IST
FacebookTwitterWhatsAppTelegram

നമ്പൂതിരി സമൂഹത്തെ ദുരാചാരങ്ങളുടെ അടുക്കളയിൽ നിന്നും നവോത്ഥാനത്തിന്റെ അരങ്ങത്തേക്ക് കൈ പിടിച്ചു നടത്തിയ വെള്ളിത്തിരുത്തിത്താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്ന വി ടി ഭട്ടതിരിപ്പാട് കാലയവനികയ്‌ക്കുള്ളിൽ മറഞ്ഞിട്ട് ഇന്ന് 33 വർഷം തികയുകയാണ് . തീയാടി പെൺകുട്ടി പകർന്ന് നൽകിയ അക്ഷരങ്ങളിലൂടെ മാൻ മാർക്ക് കുട വായിച്ചറിഞ്ഞ ഒരു സാധാരണ ശാന്തിക്കാരനിൽ നിന്നും കേരളത്തിന്റെ നവോത്ഥാന ചരിത്രം മാറ്റിയെഴുതിയ സാമൂഹ്യ പരിഷ്കർത്താവായി അദ്ദേഹം മാറിയത് മനുഷ്യദർശനം മാത്രം കൈമുതലാക്കിയായിരുന്നു

1896 മാർച്ച് 26 ന് പൊന്നാനിയിൽ ജനിച്ച വിടി പതിനേഴാം വയസിലാണ് തീയാടി പെൺകുട്ടിയുടെ ശിഷ്യത്വം സ്വീകരിച്ച് മലയാളം പഠിക്കുന്നത് .പിന്നീട് ഇടക്കുന്നിയിലെ നമ്പൂതിരി വിദ്യാലയത്തിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി എന്ന പേരിൽ സ്വന്തം പത്രാധിപത്യത്തിൽ ഒരു മാസിക പുറത്തിറക്കി. സ്വാതന്ത്ര്യ സമര രംഗത്തേക്ക് ആവേശ ഭരിതനായി ചാടിയിറങ്ങിയ വിടി അഹമ്മദാബാദിലെ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കാനായി കപ്പൽ കയറി . കപ്പലിൽ സഞ്ചരിച്ചതിന് ഭ്രഷ്ട് കൽപ്പിക്കപ്പെടുകയും വിദ്യാഭ്യാസം അവസാനിക്കുകയും ചെയ്തു

യോഗക്ഷേമസഭയുടെ മുഖപത്രമായ യോഗക്ഷേമം , യുവാക്കളുടെ മാസികയായ ഉണ്ണി നമ്പൂതിരി എന്നീ പ്രസിദ്ധീകരണങ്ങളിൽ പങ്കാളിത്തം വഹിച്ചു . യോഗക്ഷേമ സഭയിലെ ഉത്പതിഷ്ണു വിഭാഗത്തിലെ പ്രധാനിയായി . അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകമെഴുതി . “പട്ടിയായി ജനിക്കാം , പൂച്ചയായി ജനിക്കാം ,ഇനിയൊരു ജന്മമുണ്ടെങ്കിൽ മറ്റേത് നികൃഷ്ട ജീവിയായും ജനിക്കാം . പക്ഷേ ഒരില്ലത്തെ അപ്ഫനായി ജനിക്കാൻ സാദ്ധ്യമല്ല ” എന്ന പ്രസിദ്ധമായ സംഭാഷണ ശകലം വന്നത് ആ നാടകത്തിലാണ്.

നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ ശബ്ദമുയർത്തിയ അദ്ദേഹം വിധവാ വിവാഹം പ്രോത്സാഹിപ്പിച്ചു . മുൻ കയ്യെടുത്ത് നടത്തുകയും ചെയ്തു. തൊട്ടുകൂടായ്മയ്‌ക്കും ജാതീയ അനാചാരങ്ങൾക്കുമെതിരെ ശക്തമായി പോരാടി , മിശ്രഭോജനത്തിനും ക്ഷേത്ര പ്രവേശനത്തിനായുള്ള സമരത്തിലും മുൻ പന്തിയിൽ നിന്നു .. അയിത്തോച്ചാടനത്തിനായി ഇനി നാം അമ്പലങ്ങൾക്ക് തീ കൊടുക്കുക എന്ന ആഹ്വാനത്തോടെ ലഘുലേഖ പുറത്തിറക്കിയതും വി ടി ആയിരുന്നു

ത്യാഗസമ്പത്തു കൊണ്ട് ദേവത്വവും ഭോഗ തൃഷ്ണ കൊണ്ട് മൃഗീയത്വവും നേടിയ നമ്പൂതിരിമാർക്കിടയിൽ ഒരു കൊടുങ്കാറ്റായി കടന്ന് വന്ന് വിപ്ലവം നടത്താൻ വി ടി ക്ക് കഴിഞ്ഞു . നിശിതങ്ങളായ വാക്കുകളും പടവാളിനേക്കാൾ മൂർച്ചയുള്ള തൂലികയും കൊണ്ട് ആ മഹാനുഭാവൻ കേരള നവോത്ഥാനത്തിനു ചെയ്ത സേവനങ്ങൾ ഒട്ടും ചെറുതല്ല

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, കരിഞ്ചന്ത എന്നീ നാടകങ്ങൾ, നിരവധി ഉപന്യാസങ്ങൾ , രജനീരംഗം , പോംവഴി തുടങ്ങിയ കഥാസമാഹാരങ്ങൾ ,കണ്ണീരും കിനാവും , കർമ്മവിപാകം, ജീവിതസ്മരണകൾ എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്

1982 ഫെബ്രുവരി 12 ന് വി ടി ഭട്ടതിരിപ്പാട് അന്തരിച്ചു

ShareTweetSendShare

More News from this section

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെ ക്ഷേമം: 12 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിനവ പാഷാണം വർക്കി; അപ്പോൾ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന സ്വഭാവം; ജി.സുധാകരന് എതിരെ കൂടുതൽ സിപിഎം നേതാക്കൾ രം​ഗത്ത്

ഇറാനിലുള്ള ഇന്ത്യക്കാർ ലഭ്യമായ ഗതാഗത മാർ​ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടണം; ജാ​ഗ്രതാ നിർദേശവുമായി ഇന്ത്യൻ എംബസി

പ്രവാസിയെ ലക്ഷ്യമിട്ടെത്തിയ വന്‍ കവര്‍ച്ചാസംഘം കരിപ്പൂരില്‍ പിടിയില്‍; എയര്‍പോര്‍ട്ടിലിറങ്ങിയ മലപ്പുറം സ്വദേശിയെ കാണാനില്ലെന്നും പരാതി

ഫാൽത്തയിൽ നിന്നും മുങ്ങി നേപ്പാൾ അതിർത്തിയിൽ ഒളിവ് ജീവിതം; അഭിഷേക് ബാനർജിയുടെ കൂട്ടാളി ജഹാംഗീർ ഖാൻ അറസ്റ്റിൽ

സെൻസസ് 2027: ‘സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ; വിവരങ്ങൾ പൊതുജനങ്ങൾക്ക് സ്വയം രേഖപ്പെടുത്താം

Latest News

സ്പിന്‍ മാന്ത്രികന്‍ മാനവ് സുതര്‍; കന്നി ടെസ്റ്റില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടവുമായി റെക്കോര്‍ഡിലേക്ക്

വള്ളക്കാരുടെ ജീവൻ കാക്കേണ്ടവർ ‘വെള്ള’ത്തിൽ; ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ലൈഫ് ഗാർഡുമാർ; അബോധാവസ്ഥയിൽ ഓഫീസിൽ വീണുകിടക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഇടുക്കിയില്‍ വീണ്ടും കാട്ടാനയാക്രമണം: മകളെ സ്‌കൂളിലയക്കാന്‍ പോയ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം, മകന് പരിക്ക്

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് ഇന്ന് അറിയാം; തിരുത്തലുകള്‍ക്ക് ജൂണ്‍ 10 വരെ സമയം

എന്ത് മനോഹര വാഗ്ദാനങ്ങൾ ?? ഒടുവിൽ വെറും ഓർഡിനറിയിൽ മാത്രം!!! കൊട്ടിഘോഷിച്ച സ്ത്രീകളുടെ സൗജന്യ യാത്ര; യൂടേൺ അടിച്ച് യുഡിഎഫ് സർക്കാർ

നീറ്റ് പരീക്ഷയില്‍ വിട്ടുവീഴ്ചയില്ല; ചോദ്യപേപ്പര്‍ നിര്‍മ്മാതാക്കള്‍ പൂര്‍ണ്ണ നിരീക്ഷണത്തില്‍, ജൂണ്‍ 21 വരെ വിദഗ്ധര്‍ ലോക്ക്ഡൗണില്‍; മൊബൈലും ഇന്റര്‍നെറ്റും ഇല്ല

സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി; എറണാകുളത്ത് ഒരാൾ മരിച്ചു

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; ഹൈക്കോടതി ഇന്ന് പരിഗണിക്കും; ജംഷഡ്പൂരിലെ ലാബില്‍ നിന്നും ലഭ്യമായ സ്വര്‍ണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന് സമര്‍പ്പിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies