കലോത്സവത്തില്‍ വിജയിയെ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു; വെളിപ്പെടുത്തലുമായി വിധികര്‍ത്താവ്
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കലോത്സവത്തില്‍ വിജയിയെ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു; വെളിപ്പെടുത്തലുമായി വിധികര്‍ത്താവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2016, 06:22 pm IST
FacebookTwitterWhatsAppTelegram
l38ar9dyro_gm8mt5ysux_h84lpgngcz_b
മലപ്പുറം: ജില്ലാ കലോത്സവത്തില്‍ നൃത്തഅദ്ധ്യാപകരും വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും ഒരു ലക്ഷം രൂപ വരെ കൈക്കൂലി നല്‍കാന്‍ ശ്രമിച്ചുവെന്ന് വിധികര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. മലപ്പുറം അരീക്കോട് നടന്ന ജില്ലാ കലോത്സവം അഴിമതിയുടെ മേളയായിരുന്നുവെന്നും മോഹിനിയാട്ടത്തിന്റെ വിധികര്‍ത്താവ് ഷാന്‍ വി.എസ്. പ്രതികരിച്ചു. നടി മഞ്ജുവാര്യര്‍ സ്പോണ്‍സര്‍ ചെയ്ത വിദ്യാര്‍ത്ഥി സംസ്ഥാന കലോത്സവം കാണരുതെന്ന് ചിലര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിളിച്ചു വരുത്തി കുച്ചിപ്പുടി അദ്ധ്യാപകനായ തന്നെ മോഹിനിയാട്ടത്തിന് മാര്‍ക്കിടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. മോഹിനിയാട്ടം അറിയില്ലെന്നു പറഞ്ഞപ്പോള്‍ അറിവുള്ള മറ്റു വിധികര്‍ത്താക്കള്‍ ഉണ്ടാകുമെന്ന് പറഞ്ഞു. എന്നാല്‍ വിജയികളെയെല്ലാം മുന്‍കൂട്ടി തീരുമാനിച്ചതുപോലെയാണ് മറ്റു വിധികര്‍ത്താക്കള്‍ പെരുമാറിയത്. വിധികര്‍ത്താക്കളുടെ മുറിയില്‍ ഏതു വിദ്യാര്‍ത്ഥിക്ക് സമ്മാനം കൊടുക്കണമെന്നും ആരെയെല്ലാം ചവിട്ടിതാഴ്‌ത്തണമെന്നും മുന്‍കൂട്ടി നിശ്ചയിച്ചിരുന്നുവെന്നും തൃശ്ശൂര്‍ സ്വദേശിയായ ഷാന്‍. വി.എസ്. പറഞ്ഞു.
നൃത്ത അദ്ധ്യാപകര്‍ തന്നെയാണ് വിധികര്‍ത്താക്കളെ തീരുമാനിക്കുന്നത്. ഒന്നാം സമ്മാനത്തിന് ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനത്തിന് 50000രൂപയും തനിക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത് സ്വീകരിച്ചില്ല. പക്ഷെ മറ്റു വിധികര്‍ത്താക്കള്‍ ഈ പണം വാഗ്ദാനം ചെയ്ത നൃത്തഅദ്ധ്യാപകന്റെ വിദ്യാര്‍ത്ഥിക്കു വേണ്ടി അവസാനനിമിഷം വരെ സമ്മര്‍ദ്ദം ചെലുത്തി. മറ്റു വഴിയില്ലാതെ മോഹിനിയാട്ടത്തിന് മാര്‍ക്കിടാതെ ഇറങ്ങി പോവുകയായിരുന്നു.
നടി മഞ്ജുവാര്യര്‍ സ്പോണ്‍സര്‍ ചെയ്ത ആതിര എന്ന ഹൈസ്കൂള്‍ കലാകാരി സംസ്ഥാന കലോത്സവം കാണരുതെന്ന് ചിലര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നൃത്തത്തെക്കുറിച്ച് യാതൊന്നുമറിയാത്ത വിധികര്‍ത്താക്കളില്‍ പലരും ലക്ഷകണക്കിന് രൂപയാണ് കോഴവാങ്ങിയിട്ടുള്ളത്. 150ലേറെ വിദ്യാര്‍ത്ഥികളെ നൃത്തം പഠിപ്പിക്കുന്ന ഷാന്‍ ആദ്യമായാണ് ജില്ലാ കലോത്സവത്തില്‍ വിധികര്‍ത്താവാകുന്നത്.
കലോത്സവങ്ങള്‍ പണത്തിന്റെ മേളയായി മാറുന്നുവെന്ന ആരോപണത്തിനിടയിലാണ് ഷാനിന്റെ ഏറെ ഗൗരവമുള്ള വെളിപ്പെടുത്തല്‍.
ShareTweetSendShare

More News from this section

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി; പിണറായി വിജയനെ ഉടൻ ഇ.ഡി ചോദ്യം ചെയ്യും, റിപ്പോർട്ടിൽ നിർണായക വെളിപ്പെടുത്തലുകൾ

കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Latest News

മൂന്ന് വർഷം മുൻപ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; വിദേശത്ത് നിന്നും കോഴിക്കോട് എത്തി രഹസ്യ പ്രസവം; പിന്നാലെ 16 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങി

കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപികമാർ എം.ഡി.എം.എ വിൽപ്പനയിൽ; ലക്ഷങ്ങളുടെ ഇടപാട്, കൂടുതൽ പേരിലേക്ക് അന്വേഷണം

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies