കൊച്ചി: ആലുവ കരുമാലൂരിൽ 12 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമാലൂർ സ്വദേശിയായ ശ്രീജേഷിന്റെ മകൾ ശ്രീഭദ്രയെയാണ് ഇന്നലെ രാത്രി മുതൽ കാണാതായത്.
ഇന്നലെ രാത്രി 8.30ഓടെ സമീപത്തെ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞാണ് ശ്രീഭദ്ര വീട്ടിൽ നിന്ന് പുറത്തിറങ്ങിയത്. എന്നാൽ പിന്നീട് കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ ആലുവ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തും സമീപ പ്രദേശങ്ങളിലുമായി പൊലീസ് പരിശോധനയും തെരച്ചിലും തുടരുകയാണ്. ശ്രീഭദ്രയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9633535583 എന്ന നമ്പറിലോ ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനിലോ ഉടൻ അറിയിക്കണമെന്ന് കുടുംബവും പൊലീസും അഭ്യർഥിച്ചു.















