കൊല്ലം : പരവൂരിൽ വെടിക്കെട്ട് ദുരന്തത്തിൽ 80ലേറെ മരണം. 200ലധികം പേർക്ക് പരുക്കേറ്റു . പരവൂർ പുറ്റിങ്ങൽ ദേവീ ക്ഷേത്രത്തിൽ ഉത്സവേത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെയാണ് അപകടം നടന്നത് . വെടിക്കട്ടിനടയിൽ കമ്പപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു . ഇന്ന് പുലർച്ചെയായിരുന്നു സംഭവം.വെടിക്കെട്ടിന്റെ പ്രകമ്പനം ഒന്നര കിലോമീറ്ററോളം വ്യാപിച്ചു.പരുക്കേറ്റവരെ കൊല്ലം ,തിരുവനന്തപുരം ജില്ലകളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിക്കിലും തിരക്കിലുംപ്പെട്ടാണ് കൂടുതൽ പേരും മരിച്ചത് . രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഡിജിപിയ്ക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകി.