കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. കുളനട സ്വദേശി നിഖിൽ, മഞ്ചേള്ളൂർ സ്വദേശി സുജിൻ എന്നിവരാണ് മുങ്ങിമരിച്ചത്. ഇന്ന് വൈകിട്ട് പത്തനാപുരം മണക്കാട്ട് കടവിലായിരുന്നു അപകടം നടന്നത്.
സുഹൃത്തുക്കൾക്കൊപ്പം കടവിൽ കുളിക്കുകയായിരുന്ന നിഖിൽ പെട്ടന്ന് മുങ്ങിത്താഴുകയായിരുന്നു. ഇത് കണ്ട് രക്ഷിക്കാനെത്തിയ സുജിനും കയത്തിൽപ്പെട്ടു. തുടർന്ന് സുഹൃത്തുക്കൾ ബഹളം വച്ചതോടെ നാട്ടുകാർ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിശമന സേന സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.