മൊഹാലി: ഐപിഎലിലെ കന്നിയങ്കത്തിൽ ഗുജറാത്ത് ലയൺസിന് വിജയം. കിംഗ്സ് ഇലവൻ പഞ്ചാബ് ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം 14 പന്ത് ശേഷിക്കെ, 5 വിക്കറ്റിന് ഗുജറാത്ത് മറികടന്നു. മുരളി വിജയും മനൻ വോറയും പഞ്ചാബിനായി മികച്ച തുടക്കം നല്കിയെങ്കിലും, മധ്യനിര നിരാശപ്പെടുത്തി. 22 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഡ്വെയിൻ ബ്രാവോയാണ് പഞ്ചാബിനെ തകർത്ത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത്, 47 പന്തിൽ 74 റൺസ് നേടിയ ആരോൺ ഫിഞ്ചിന്റെ മികവിൽ വിജയം സ്വന്തമാക്കി. ഫിഞ്ചാണ് മാൻ ഓഫ് ദ മാച്ച്.
ഇന്നു നടക്കുന്ന മത്സരത്തിൽ ടൂർണമെന്റിലെ ഫേവറൈറ്റുകളായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് സ്വന്തം തട്ടകത്തിൽ, സൺ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും.