ഇന്ന് സത്യജിത് റേയുടെ ഇരുപത്തിനാലാം ചരമവാർഷികം
Friday, August 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ന് സത്യജിത് റേയുടെ ഇരുപത്തിനാലാം ചരമവാർഷികം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2016, 03:18 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ കാരണവരെന്നറിയപ്പെടുന്ന സത്യജിത് റേ യുടെ ഇരുപത്തിനാലാം ചരമവാർഷികമാണിന്ന്. ബംഗാളി ഭാഷയിലൂടെ രംഗപ്രവേശം ചെയ്ത റേ, ഇന്ത്യൻ സിനിമാ ലോകത്തു മാത്രമല്ല ലോകസിനിമയിൽ തന്നെ വിസ്മയമായി മാറി.

ചലച്ചിത്ര ലോകത്ത് ശൈശവദശയിലായിരുന്ന ഇന്ത്യൻ സിനിമയിലേക്ക് നവീനതകൾ കൊണ്ടു വന്ന ചലച്ചിത്രകാരനായിരുന്നു സത്യജിത് റേ. നിരവധി നല്ല ചച്ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി ഭാരതത്തിനു ലഭ്യമായി. അന്താരാഷ്‌ട്രതലത്തിൽ ഇന്ത്യൻ സിനിമകൾ ചർച്ച ചെയ്യുന്നതിനും ഇതു വഴി തെളിച്ചു.

സിനിമയുടെ ഓരോ മേഖലയിലും റേ ശ്രദ്ധാലുവായിരുന്നു. സംവിധായകന്റെ കസേരയിൽ നിന്നും, സിനിമയുടെ സമസ്ത മേഖലയിലേക്കും അദ്ദേഹം ഇറങ്ങി സഞ്ചരിച്ചു. പരസ്യകലയിൽ വരെ ഓരോ സിനിമയോടൊപ്പവും റേ സഞ്ചരിച്ചു കൊണ്ടിരുന്നു. അതു കൊണ്ടു തന്നെ റേയുടെ സൃഷ്ടികൾ സമ്പൂർണ്ണ സൃഷ്ടികളായി മാറി. നിരന്തരം നവീകരിച്ചുകൊണ്ടിരുന്ന അദ്ദേഹം സംവിധാനം ചെയ്ത 37 സിനിമകളും വേറിട്ട അനുഭവമായി പ്രേഷകർക്കനുഭവപ്പെട്ടതിനു പിന്നിൽ ഈ ശ്രദ്ധയും, കഠിനാദ്ധാനവും, സൂക്ഷ്മതയുമാണെന്ന് തീർത്തു പറയാം.

1921 മേയ് രണ്ടിന് കൊൽക്കത്തയിലാണ് റേ ജനിക്കുന്നത്. പ്രസിഡൻസി കോളേജിലും, തുടർന്ന് ടാഗോർ സ്ഥാപിച്ച പ്രസിദ്ധമായ വിശ്വഭാരതി സർവ്വകലാശാലയിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ റേ, അഭിനേതാവായാണ് ചലച്ചിത്രരംഗത്തേക്കു കടക്കുന്നത്.

ആദ്യകാലത്ത് പ്രശസ്ത ബംഗാളി നോവലായ പഥേർ പാഞ്ജലിയുടെ പ്രസിദ്ധീകരണത്തിൽ, പുസ്തകത്തിന്റെ മുഖച്ചിത്രമൊരുക്കുന്നതിനും മറ്റുമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായയുടെ പ്രസിദ്ധമായ ഈ നോവലുമായി അന്നു തുടങ്ങിയ ആത്മബന്ധമാണ് ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും ചരിത്രത്തിൽ അതുല്യമായ സ്ഥാനത്ത് ഇന്നും ചർച്ച ചെയ്യപ്പെടുന്ന പഥേർ പാഞ്ജലിയെന്ന റേയുടെ ആദ്യ ചലച്ചിത്രത്തിലേക്ക് വഴി തെളിച്ചത്. അപരാജിത, ചാരുലത, കാഞ്ചൻജംഗ മഹാനഗർ, തീൻ കന്യ, അഭിജാൻ, കപുരുഷ് ഓ മഹാപുരുഷ് ഇങ്ങനെ അഭ്രപാളികളിൽ ദൃശ്യവിസ്മയത്തിന്റെ ചരിത്രം കുറിച്ച ചലച്ചിത്രങ്ങളെത്ര…

ഒറ്റ വാക്കിൽ നിർവ്വചിക്കാവുന്ന വിശേഷണങ്ങളിലൊന്നുമൊതുങ്ങാതെ, ഫാന്റസിയും, ഫിക്ഷനും, ഡിറ്റക്റ്റീവും തുടങ്ങി എല്ലാ തരം കഥാസങ്കേതങ്ങളേയും ചേർത്തിണക്കി അഭ്രപാളിയിൽ കാവ്യം രചിക്കാൻ റേയ്‌ക്കു കഴിഞ്ഞു. നടീനടന്മാരുടെ അഭിനയസാദ്ധ്യതകളെ ക്രിയാത്മകമായി ചൂഷണം ചെയ്യുന്നതിൽ വിജയം കൈവരിച്ച റേ, വിമർശകരുടെ പോലും കയ്യടി നേടി. ഓസ്കാർ അവാർഡ്, ഭാരത് രത്ന, മൂന്നു പത്മ പുരസ്കാരങ്ങൾ, 32 ദേശീയ പുരസ്കാരങ്ങൾ, ചാർളി ചാപ്ലിനു ശേഷം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്, ദാദാ സാഹിബ് ഫാൽകേ അവാർഡ്, അകിരോ കുറസോവ പുരസ്കാരം തുടങ്ങി അംഗീകാരങ്ങളുടെ പെരുമഴ തന്നെ സത്യജിത് റേയെ തേടിയെത്തി.

1983ൽ ഘരേ ബായിരേ എന്ന ചലച്ചിത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കേ ഉണ്ടായ ചെറിയൊരു ഹൃദയാഘാതം റേയുടെ ആവേഗത്തെ നന്നായി കുറച്ചു. ഈ ചിത്രം 84ൽ തന്റെ ശാരീരികാസ്വാസ്ഥ്യം കാരണം മകന്റെ സഹായത്തോടെയാണ് റേ പൂർത്തീകരിക്കുന്നത്. തുടർന്ന് റേയുടെ മകനായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കു കാമറ ചലിപ്പിച്ചിരുന്നത്. 1992 ആയതോടെ സത്യജിത് റേയുടെ ആരോഗ്യനില വളരെ മോശമായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച റേയ്‌ക്ക് പിന്നീട് ആ അവസ്ഥയിൽ നിന്ന് കര കയറാനായില്ല. മരിക്കുന്നതിന് ആഴ്‌ച്ചകൾക്കു മുൻപാണ് അദ്ദേഹത്തിന് ആദരസൂചകമായി ഓസ്കർ ലഭിക്കുന്നത്.

തിരക്കഥയുടെ സാധുതയെക്കുറിച്ചും സാദ്ധ്യതയെക്കുറിച്ചും അത്യന്തം ബോധവാനായിരുന്ന ആ അതുല്യ പ്രതിഭ ഇന്ത്യൻ സിനിമയുടെയെന്നല്ല ലോക സിനിമയുടെ തന്നെ നിധിശേഖരത്തിലേയ്‌ക്ക് അമൂല്യങ്ങളായ രത്നാഭരണങ്ങൾ തന്നെയാണ് പണിതു ചേർത്തത്.

ഭാരതത്തിന്റെ തന്നെ സാംസ്കാരികചിഹ്നമായി വിശേഷിപ്പിക്കാവുന്ന സത്യജിത്‌റേ എന്ന മഹാപ്രതിഭ 1992 ഏപ്രിൽ 23ന് അരങ്ങൊഴിഞ്ഞു. ഇന്നും ചലച്ചിത്രപഠിതാക്കളും, ആസ്വാദകരും, ചരിത്രകാരന്മാരും സത്യജിത്‌റേ എന്ന അസാമാന്യപ്രതിഭയെ സ്പർശിക്കാതെ തങ്ങളുടെ സപര്യ അപൂർണ്ണമെന്നു തന്നെ വിശ്വസിക്കുന്നു.

Share
Tweet
SendShare

More News from this section

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും

‘വ്യത്യസ്തമായ കളി, വ്യത്യസ്തമായ നിയമങ്ങൾ’; ജയസൂര്യ–വിനായകൻ കൂട്ടുകെട്ടിലെ ‘ടൈറ്റാൻസ്’ ഒക്ടോബർ ഒന്നിന്, സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി; അഞ്ച് പതിറ്റാണ്ടിലേറെ രാഷ്‌ട്രസേവനത്തിന് സമർപ്പിച്ച ജീവിതമെന്ന് അനുസ്മരണം

നാലര പതിറ്റാണ്ടായി പോലീസിനെ കബളിപ്പിച്ച സുകുമാരക്കുറുപ്പ് ബ്രൂണൈയിലുണ്ടോ? രൂപസാദൃശ്യമുള്ളയാളുടെ ചിത്രങ്ങൾ പുറത്ത്, ശാസ്ത്രീയ പരിശോധനയ്‌ക്ക് നീക്കം

‘അപകടം സംഭവിച്ച ശേഷം മുന്നറിയിപ്പ് പോരാ’; ഹിമാലയത്തിൽ തുടർച്ചയായ നിരീക്ഷണ സംവിധാനം വേണം, ഇന്ത്യ-നേപ്പാൾ-ചൈന സഹകരണം ശക്തമാക്കണമെന്ന് വിദഗ്ധൻ

Latest News

രാഷ്‌ട്ര-സമൂഹ സേവനത്തിനായി ജീവിതം സമർപ്പിച്ച കർമ്മയോഗി; എ. ബാലകൃഷ്ണൻജിയുടെ വിയോഗത്തിൽ അനുശോചിച്ച് ആർഎസ്എസ്

ചൈനീസ് ഭാഗത്തെ അണക്കെട്ട് തകർന്നു, മുന്നറിയിപ്പ് നൽകിയില്ലെന്ന് നേപ്പാൾ, ഭൂകമ്പവും ഹിമാനി തകർച്ചയുമാണ് കാരണമെന്ന് ചൈന, പ്രളയത്തിന്റെ കാരണം ചൊല്ലി ചൈനയും നേപ്പാളും നേർക്കുനേർ

പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം, ആദ്യഗഡുവായ 5 ലക്ഷം ഇന്ന് കൈമാറും

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി ബിജെപി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

‘കൈക്കൂലി നൽകാത്തതിനാൽ ഫിറ്റ്നസ് നിഷേധിച്ചത്തിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ അന്വേഷണം, ടിവി അനുപമയ്‌ക്ക് ചുമതല നൽകി സർക്കാർ, പ്രാഥമിക റിപ്പോർട്ട് രണ്ട് ദിവസത്തിനകം

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണു; ട്രെയിനി പൈലറ്റും ഇൻസ്ട്രക്ടർ പൈലറ്റും കൊല്ലപ്പെട്ടു, പതിവ് പറക്കലിനിടെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് പ്രാഥമിക നിഗമനം

നേപ്പാൾ ദുരന്തത്തിൽ 288 ഇന്ത്യക്കാരെ കാണാനില്ല; കേരളത്തിൽ നിന്ന് 33 പേർ, തമിഴ്നാട്ടിൽ നിന്ന് 85 പേർ, സഹായവുമായി ഇന്ത്യ

തിരൂരിൽ ഓടുന്ന ട്രെയിനിൽ യുവതിയെ ടോയ്‌ലറ്റിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പിടികൂടുന്നതിനിടെ എഎസ്ഐയെ തലയ്‌ക്കടിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies