നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2026, 10:05 pm IST
Facebook
Twitter
WhatsAppTelegram

കാഠ്മണ്ഡു: നേപ്പാൾ-ചൈന അതിർത്തിയിൽ വൻ നാശം വിതച്ച മിന്നൽപ്രളയത്തിന് പിന്നാലെ ഹിമാലയൻ മേഖലയിൽ വീണ്ടും ഭീതിയുടെ നിഴൽ. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ മറ്റൊരു അതിശക്തമായ പ്രളയപ്രവാഹം താഴേക്ക് കുതിച്ചെത്താൻ സാധ്യതയുണ്ടെന്ന് ചൈന മുന്നറിയിപ്പ് നൽകി. ചോച്ചെൻ ഖോല, പുരേപു സാങ്പോ നദികൾ സംഗമിക്കുന്ന ഭാഗത്ത് രൂപപ്പെട്ട ബാരിയർ തടാകം തകരാൻ സാധ്യതയുണ്ടെന്നാണ് ചൈനീസ് ജലവിഭവ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

വ്യാഴാഴ്ച രാവിലെയോടെ തടാകത്തിൽ ഏകദേശം 20 ലക്ഷം ക്യുബിക് മീറ്റർ വെള്ളം നിറഞ്ഞുകഴിഞ്ഞു. തടാകം ഇതിനകം കവിഞ്ഞൊഴുകുന്ന സാഹചര്യത്തിലാണ്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 30 ലക്ഷം ക്യുബിക് മീറ്റർ വെള്ളം കൂടി തടാകത്തിലേക്ക് എത്തുമെന്നാണ് ചൈനീസ് അധികൃതരുടെ കണക്കുകൂട്ടൽ. ഇതോടെ സ്വാഭാവിക തടയണ തകരുകയും വൻതോതിൽ വെള്ളം താഴേക്ക് കുതിച്ചെത്തുകയും ചെയ്യാനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്.

ചൈനീസ് എൻജിനീയർമാർ പ്രളയസാധ്യത വിലയിരുത്തുന്നതിനായി വിവിധ സിമുലേഷൻ പഠനങ്ങൾ നടത്തിവരികയാണ്. സ്ഥിതിഗതികൾ അതീവ ഗൗരവത്തോടെ നിരീക്ഷിച്ചുവരുന്നതായും ചൈന അറിയിച്ചു.

ഓഗസ്റ്റ് 26ന് നേപ്പാളിലെ ഭോട്ടെകോശി നദിയിലുണ്ടായ വൻ പ്രളയമാണ് ഇപ്പോഴത്തെ ആശങ്കയ്‌ക്ക് പശ്ചാത്തലം. നേപ്പാളിലെ ജലശാസ്ത്ര-കാലാവസ്ഥാ വകുപ്പ് പറയുന്നതനുസരിച്ച് കനത്ത മഴയല്ല പ്രളയത്തിന് കാരണമായത്. ലാങ്‌ടാങ് ലിരുങ് മേഖലയിലെ ഏകദേശം 5,200 മീറ്റർ ഉയരത്തിൽനിന്ന് കൂറ്റൻ ഹിമാനിഭാഗം അടർന്നുവീണതാണ് ദുരന്തത്തിന് തുടക്കമിട്ടതെന്നാണ് ഉപഗ്രഹദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.

ഏകദേശം 1,200 മീറ്റർ താഴേക്ക് പതിച്ച മഞ്ഞും പാറക്കഷണങ്ങളും ല്ഹെൻഡെ നദിയുടെ ഇടുങ്ങിയ താഴ്‌വരയിൽ സ്വാഭാവിക തടയണ സൃഷ്ടിച്ചു. പിന്നീട് അത് തകർന്നതോടെ മഞ്ഞും പാറകളും ചെളിയും നിറഞ്ഞ വൻ ജലപ്രവാഹം ഭോട്ടെകോശിയിലൂടെ താഴേക്ക് കുതിക്കുകയായിരുന്നു. റസുവ, നുവാകോട്ട്, ധാദിങ്, ഗോർഖ, ചിത്വാൻ തുടങ്ങിയ മേഖലകളെയാണ് ആദ്യ പ്രളയം ഗുരുതരമായി ബാധിച്ചത്.

നേപ്പാളിലെ ജലശാസ്ത്ര-കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം ബുധനാഴ്ച രാവിലെ ഒമ്പതോടെ പ്രളയജലം നേപ്പാളിലേക്ക് കടന്നു. വൈകുന്നേരത്തോടെ ചിത്വാനിലെ ദേവ്ഘട്ടിൽ ജലപ്രവാഹം സെക്കൻഡിൽ ഏകദേശം 5,850 ക്യുബിക് മീറ്റർ എന്ന തോതിൽ ഉയർന്നു.

ഏകദേശം 2 കോടി ക്യുബിക് മീറ്റർ അധികജലമാണ് ദേവ്ഘട്ടിലൂടെ ഒഴുകിയത്. 1985ൽ എവറസ്റ്റ് മേഖലയിൽ ഉണ്ടായ ഡിഗ് ഷോ ഹിമാനി പ്രളയത്തേക്കാൾ പലമടങ്ങ് കൂടുതലായിരുന്നു ഈ ജലത്തിന്റെ അളവ്. ഏകദേശം 170 കിലോമീറ്റർ ദൂരം മണിക്കൂറുകൾക്കുള്ളിലാണ് പ്രളയജലം പിന്നിട്ടത്. ഇതിനിടെയാണ് വീണ്ടും ബാരിയർ തടാകം പൊട്ടാനുള്ള സാധ്യത ഉയർന്നിരിക്കുന്നത്.

പുതിയ തടാകം തകരുകയാണെങ്കിൽ അതിന്റെ ആഘാതം ഭോട്ടെകോശി നദിയിലും തുടർന്ന് ത്രിശൂലി നദിയിലും പ്രകടമാകുമെന്നാണ് ആശങ്ക. ഇതോടെ നിലവിൽ ദുരന്തബാധിത മേഖലകളിൽ നടക്കുന്ന രക്ഷാപ്രവർത്തനങ്ങൾ പോലും തടസ്സപ്പെടാൻ സാധ്യതയുണ്ട്.

നേപ്പാൾ അധികൃതർ ഭോട്ടെകോശി, ത്രിശൂലി, നാരായണി നദികളുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നദീതീരങ്ങളിൽ നിന്ന് മാറിനിൽക്കാനും സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാനും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ത്യയും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബിഹാർ, ഉത്തർപ്രദേശ് മേഖലകളിലും മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരികയാണ്.

ഇതിനിടെ, നേപ്പാൾ അതിർത്തിക്ക് സമീപമുള്ള ചൈനയുടെ സിസാങ് മേഖലയിലെ ഗ്യിറോങ് തുറമുഖത്തും ബുധനാഴ്ച മണ്ണിടിച്ചിലുണ്ടായി. പ്രധാന വ്യാപാരപാതയായ ഗ്യിറോങ് പോർട്ട് മേഖലയിൽ ചിലയിടങ്ങളിൽ അഞ്ച് അടിയിലധികം ആഴത്തിൽ ചെളി അടിഞ്ഞതായാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. റോഡുകളും ആശയവിനിമയ സംവിധാനങ്ങളും തകരാറിലായി.

വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം ചൈനീസ് ഭാഗത്ത് മൂന്ന് പേർ മരിക്കുകയും 558 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായവർക്കായി സമഗ്രമായ തിരച്ചിൽ-രക്ഷാപ്രവർത്തനം നടത്താൻ പ്രസിഡന്റ് ഷി ജിൻപിങ് നിർദേശം നൽകിയിട്ടുണ്ട്.

എന്നാൽ ചൈനീസ് ഭാഗത്തെ മണ്ണിടിച്ചിലും നേപ്പാളിലെ ഭോട്ടെകോശി പ്രളയവും ഒരേ കാരണത്താൽ ഉണ്ടായതാണോ എന്നത് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇത് ഒരേ പ്രദേശത്ത് 14 മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ഹിമാനി പ്രളയസമാന സംഭവമാണ്. 2025 ജൂലൈയിലും സമാനമായ ദുരന്തം ഈ മേഖലയിൽ സംഭവിച്ചിരുന്നു. ഹിമാനിക്ക് മുകളിലുണ്ടായിരുന്ന തടാകത്തിൽ നിന്നുള്ള ജലം പ്രവഹിച്ചതാണ് അന്നത്തെ പ്രളയത്തിന് കാരണമായത്.

ഹിമാലയൻ മേഖലയിലെ താപനില ഉയരുന്നതിനനുസരിച്ച് ഹിമാനി തടാകങ്ങളുടെ എണ്ണവും വർധിച്ചുവരുന്നതായി ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2005ൽ ഏകദേശം 1,900 ആയിരുന്ന ഹിമാനി തടാകങ്ങളുടെ എണ്ണം ഇപ്പോൾ 2,600-ലേറെയായി ഉയർന്നിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഹിമാനി തകർച്ചയും ബാരിയർ തടാകങ്ങളുടെ രൂപീകരണവും തുടർന്ന് ഉണ്ടാകുന്ന പെട്ടെന്നുള്ള വെള്ളപ്പാച്ചിലും ഹിമാലയൻ രാജ്യങ്ങൾക്ക് വലിയ സുരക്ഷാ വെല്ലുവിളിയായി മാറുകയാണ്.

ആദ്യ പ്രളയത്തിന്റെ ആഘാതത്തിൽ നിന്ന് നേപ്പാൾ കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് 72 മണിക്കൂറിനുള്ളിൽ മറ്റൊരു ജലബോംബ് പൊട്ടിയേക്കുമെന്ന മുന്നറിയിപ്പ് എത്തിയത്. ഇനി ഓരോ മണിക്കൂറും നിർണായകമാണ്.

Tags: Nepal Flood WarningChina Barrier Lake AlertBhotekoshi River FloodHimalayan Glacier Disaster
Share
Tweet
SendShare

More News from this section

ചൈനീസ് ഭാഗത്തെ അണക്കെട്ട് തകർന്നു, മുന്നറിയിപ്പ് നൽകിയില്ലെന്ന് നേപ്പാൾ, ഭൂകമ്പവും ഹിമാനി തകർച്ചയുമാണ് കാരണമെന്ന് ചൈന, പ്രളയത്തിന്റെ കാരണം ചൊല്ലി ചൈനയും നേപ്പാളും നേർക്കുനേർ

റഷ്യയില്‍ ഗ്യാസ് കെമിക്കല്‍ പ്ലാന്റില്‍ വന്‍ തീപ്പിടിത്തവും സ്ഫോടനവും; ഏഴുപേര്‍ മരിച്ചു, 9 പേരെ കാണാനില്ല; 152 പേര്‍ക്ക് പരിക്ക്

നേപ്പാള്‍ പ്രളയം: ഭൂചലനമെന്ന് ആദ്യം കരുതി, കാരണം വന്‍ ഉരുള്‍പൊട്ടലെന്ന് യു.എസ്.ജി.എസ്

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

Latest News

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി; അഞ്ച് പതിറ്റാണ്ടിലേറെ രാഷ്‌ട്രസേവനത്തിന് സമർപ്പിച്ച ജീവിതമെന്ന് അനുസ്മരണം

നാലര പതിറ്റാണ്ടായി പോലീസിനെ കബളിപ്പിച്ച സുകുമാരക്കുറുപ്പ് ബ്രൂണൈയിലുണ്ടോ? രൂപസാദൃശ്യമുള്ളയാളുടെ ചിത്രങ്ങൾ പുറത്ത്, ശാസ്ത്രീയ പരിശോധനയ്‌ക്ക് നീക്കം

‘അപകടം സംഭവിച്ച ശേഷം മുന്നറിയിപ്പ് പോരാ’; ഹിമാലയത്തിൽ തുടർച്ചയായ നിരീക്ഷണ സംവിധാനം വേണം, ഇന്ത്യ-നേപ്പാൾ-ചൈന സഹകരണം ശക്തമാക്കണമെന്ന് വിദഗ്ധൻ

രാഷ്‌ട്ര-സമൂഹ സേവനത്തിനായി ജീവിതം സമർപ്പിച്ച കർമ്മയോഗി; എ. ബാലകൃഷ്ണൻജിയുടെ വിയോഗത്തിൽ അനുശോചിച്ച് ആർഎസ്എസ്

പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം, ആദ്യഗഡുവായ 5 ലക്ഷം ഇന്ന് കൈമാറും

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി ബിജെപി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies