ന്യൂഡൽഹി: കേരളനിയമസഭാതെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പരാജയത്തെ, കോൺഗ്രസ് ഹൈക്കമാന്റ് ഗൗരവത്തോടെയാണു കാണുന്നതെന്നും, പരാജയത്തിന്റെ കാരണം പരിശോധിച്ച് ഉത്തരവാദികളായവർക്കെതിരേ നടപടിയെടുക്കണമെന്നും ശശി തരൂർ. ഇക്കാര്യം സോണിയാഗാന്ധിയുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയത്തിൽ ഉമ്മൻ ചാണ്ടി മാത്രമല്ല ഉത്തരവാദി. സ്ഥാനാർത്ഥിനിർണ്ണയം പോലെയുളള കാര്യങ്ങളിൽ വി.എം.സുധീരനും, രമേശ് ചെന്നിത്തലയുമടക്കമുളളവർ പങ്കാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുമായുളള കൂടിക്കാഴ്ച്ചയ്ക്കു ശേഷം മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ശശി തരൂർ.